മകളുടെ വാക്കുകള്‍ സത്യമായി; പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് വേദിയിലെ പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍ ജനങ്ങള്‍ മറക്കുമെങ്കിലും അദ്ദേഹത്തിന്‍റെ ചിത്രം വച്ച്‌ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുമെന്ന് മകള്‍ ഷര്‍മിഷ്‌ട മുഖര്‍ജിയുടെ മുന്നറിയിപ്പ് സത്യമായി. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും അദ്ദേഹം മടങ്ങി മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്ബ് തന്നെ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ധരിക്കുന്ന തൊപ്പിയിട്ട് വേദിയില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഷര്‍മിഷ്‌ട തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പുറത്ത് വിട്ടത്. താന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ നിലപാടുകള്‍ തന്‍റെ പ്രസംഗത്തില്‍ പ്രണബ് മുഖര്‍ജി അംഗീകരിക്കുമെന്ന് ആര്‍.എസ്.എസ് തന്നെ കരുതുന്നില്ല. പ്രണബിന്‍റെ പ്രസംഗങ്ങള്‍ ജനം മറക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ആ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ആര്‍.എസ്.എസ് വ്യാജ പ്രചാരണം നടത്തുക തന്നെ ചെയ്യും. ആളുകളെ വിശ്വസിപ്പിക്കുന്ന വിധത്തിലായിരിക്കും ഇവ പ്രചരിക്കുന്നതെന്നും ആര്‍.എസ്.എസ് ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്‌ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, സ്വന്തം അച്ഛന്‍റെ നിലപാടുകളെപ്പോലും തുറന്നെതിര്‍ക്കുന്ന ഷര്‍മിഷ്‌ടയുടെ പ്രതികരണങ്ങള്‍ കൈയ്യടി നേടിയിട്ടുണ്ട്. ഓരോ കുടുംബവും ഇത്തരത്തിലുള്ളതായിരിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി ട്വീറ്റ് ചെയ്‌തു.
തന്‍റെ മകളും താനും തമ്മില്‍ പല കാര്യങ്ങളിലും ആശയപരമായ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്നും എന്നാല്‍ തങ്ങള്‍ സന്തുഷ്‌ട കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം എല്ലാവരും മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

prp

Related posts

Leave a Reply

*