മകളുടെ വാക്കുകള്‍ സത്യമായി; പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് വേദിയിലെ പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍ ജനങ്ങള്‍ മറക്കുമെങ്കിലും അദ്ദേഹത്തിന്‍റെ ചിത്രം വച്ച്‌ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുമെന്ന് മകള്‍ ഷര്‍മിഷ്‌ട മുഖര്‍ജിയുടെ മുന്നറിയിപ്പ് സത്യമായി. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും അദ്ദേഹം മടങ്ങി മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്ബ് തന്നെ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ധരിക്കുന്ന തൊപ്പിയിട്ട് വേദിയില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഷര്‍മിഷ്‌ട തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പുറത്ത് വിട്ടത്. താന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ നിലപാടുകള്‍ […]