രാഷ്‌ട്രപതി ബിനാലെ സന്ദര്‍ശിക്കാന്‍ കൊച്ചിയിലെത്തുന്നു

കൊച്ചി മുസിരിസ് ബിനാലെ 2016- 2017 സന്ദർശിക്കാൻ രാഷ്ട്രപതിപ്രണബ് മുഖർജി വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിലെത്തും. രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ വിമാന താവളത്തില്‍ നിന്ന് സ്വീകരിക്കും. കബ്രാള്‍ യാര്‍ഡില്‍ കൊച്ചി മുസ്രിസ് ബിനാലെ സെമിനാര്‍ ഉദ്ഘാടനം, ആസ്പിന്‍വാളില്‍ ബിനാലെ സന്ദര്‍ശനം, ലെ മെറിഡിയനില്‍ കെ എസ്. രാജാമണി അനുസ്മരണ പ്രഭാഷണം എന്നിവയാണ് രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികൾ. ഉച്ചക്ക് 3.35ന് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലത്തെുന്ന രാഷ്ട്രപതി വൈകീട്ട് 6.50ന് മടങ്ങും.

prp

Related posts

Leave a Reply

*