വ്യത്യസ്ത രീതിയിൽ ചൂടൻ മട്ടൺകറിയുമായി -പട്ടർ

ലോക്ക് ഡൗൺ കാലത്ത് ഏവരെയും ചിരിപ്പിച്ച്‌ കൊല്ലാനായി പട്ടരുടെ മട്ടൻ കറി അണിയറയിൽ ഒരുങ്ങുകയാണ്. കാസ്കേഡ് ആഡ് ഫിലിംസിൻ്റെ ബാനറിൽ ബ്ലാക്ക് മുൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പട്ടരുടെ മട്ടൻ കറിയിൽ നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രമായ പട്ടരായി എത്തുന്നത്. അർജുൻ ബാബു ആണ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. രാഗേഷ് വിജയ് ആണ് ചിത്രത്തിൻ്റെ ക്യാമറ ചലിപ്പിക്കുന്നത്. ‘പട്ടർ ആദ്യമായി ഒരു മട്ടൻ കറി ഉണ്ടാക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാപശ്ചാത്തലം. നർമ്മത്തിലൂടെ പറയുന്ന ഈ സൗഹൃദ ചിത്രത്തിൽ ആനന്ദ് വിജയ്, സുമേഷ്, നിഷ, രേഷ്മ മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളെല്ലാം പൂർത്തി ആയെങ്കിലും കോവിഡിൻ്റെ പശ്ചാത്തലത്തിൽ , റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല എന്ന് നിർമ്മാതാക്കൾ പറയുന്നു. ഓൺലൈൻ റിലീസ് ചെയ്യാൻ ആലോചിക്കുന്നതായും നിർമ്മാതാക്കൾ അറിയിച്ചു.

https://www.facebook.com/arjun.babu.5518

DIRECTOR-ARJUN BABU

AUDIO SONG RELESED

prp

Leave a Reply

*