പത്തനംതിട്ടയില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി പട്ടിക വര്‍ഗ വികസനവകുപ്പ്

പത്തനംതിട്ട: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിടെ പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലയില്‍ മികച്ചപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2016-17 വര്‍ഷത്തില്‍ ജില്ലയിലെ 175 സ്‌കൂളുകളിലെ 885 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ യഥാക്രമം 20,33,373 രൂപയും 1,96,781 രൂപയും വിതരണം ചെയ്തു. 49 കുട്ടികള്‍ക്ക് വസ്ത്രം വാങ്ങുന്നതിനായി 500 രൂപ നിരക്കില്‍ 24500 രൂപ ചെലവഴിച്ചു. സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് 75 ശതമാനം ഹാജര്‍ ഉറപ്പുവരുത്തുന്ന രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായമായി 117 കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 58500 രൂപ വിതരണം ചെയ്തു.

മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കുളുകള്‍ നടത്തുന്നതിനാവശ്യമായ വേതനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ആഹാരം, താമസം, വസ്ത്രങ്ങള്‍, അധിക കോച്ചിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, എന്‍എസ്‌എസ് തുടങ്ങിയ വിദ്യാര്‍ഥികളുടെ എല്ലാ പാഠ്യേതര കാര്യങ്ങളും നിര്‍വഹിക്കുന്നതിനായി 53,29,208 ചെലവഴിച്ചിട്ടുണ്ട്. ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റല്‍ അന്തേവാസികളായ 85 വിദ്യാര്‍ഥികളുടെ ഭക്ഷണത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കുമായി 19,44,990 രൂപ ചെലവഴിച്ചു.

prp

Leave a Reply

*