കോവിഡ് വാക്സിന്‍ എടുത്തത് 3653 പേര്‍

കൊല്ലം: ജില്ലയില്‍ ഇതുവരെ 3653 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ 940 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-170, വിക്ടോറിയ ആശുപത്രി-100, ജില്ലാ അയുര്‍വേദ ആശുപത്രി-90, മെഡിസിറ്റി മെഡിക്കല്‍ കോളജ്-100, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-85, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-83, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-60, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-82, ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രം-100, കലയ്ക്കോട് സിഎച്ച്‌സി-70.

prp

Leave a Reply

*