പുള്ളിപ്പുലിയെ മാത്രമല്ല മുള്ളന്‍ പന്നിയേയും കൊന്നു കറിവെച്ചു; മാങ്കുളത്തെ പ്രതികള്‍ക്ക് എതിരെ കൂടുതല്‍ കേസ്

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറി വെച്ച കേസില്‍ പ്രതികള്‍ ഇതിന് മുമ്ബും വന്യമൃ​ഗങ്ങളെ കെണിവെച്ച്‌ കൊന്ന് ഭക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

വനത്തോട് ചേര്‍ന്നുള്ള ഏലക്കാടിന് സമീപത്തെ പുരയിടത്തിലാണ് ഇതേ സംഘം മുള്ളന്‍പന്നിയേയും കുടുക്കിട്ട് പിടിച്ച്‌ കറി വെച്ചിട്ടുണ്ടെന്നാണ് വനപാലകര്‍ക്ക് കിട്ടിയ വിവരം.

മുള്ളന്‍പന്നിയെ കെണിവെച്ച്‌ പിടിച്ച്‌ കറിവെച്ചതിനും കേസെടുത്തു. പ്രതികള്‍ക്ക് അന്തര്‍സംസ്ഥന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

ഇത് സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി വനംവകുപ്പ് കോടതിയെ സമീപിക്കും.

കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവെച്ചു കൊന്ന് ഭക്ഷിച്ചതിന് മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പന്‍, വിന്‍സെന്റ് എന്നിവരെ മാങ്കുളം വനം റേഞ്ച് ഓഫീസര്‍ ഉദയസൂര്യന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

prp

Leave a Reply

*