ഒമിക്രോണും ഡെല്‍റ്റയും ഭീഷണി: വരുന്നത് ‘കൊവിഡ് സുനാമി’യെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍

ദില്ലി: ലോകം ഒമിക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് ഡബ്യു എച്ച്‌ ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം. ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്.

കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഒമൈക്രോണ്‍ വേരിയന്റുകള്‍ ഒരുമിച്ച്‌ പ്രചരിക്കുന്നതാണ് ആശങ്ക നിറയ്ക്കുന്നത്. മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ ബ്രീഫിംഗിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഒരു സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും ആരോഗ്യ സംവിധാനങ്ങളുടെയും മേല്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുകയും അത് തുടരുകയും ചെയ്യും, ഇത് വീണ്ടും സാധാരണ ജീവിതത്തെയും ഉപജീവനത്തെയും തടസ്സപ്പെടുത്തുകയും ചെയ്തേക്കും. എല്ലാവരും വാക്സിനേഷന്‍ എടുക്കുക എന്നുള്ളതാണ് പ്രധാനം. വാക്സിനേഷന്‍ എടുക്കാത്തവര്‍ മരിക്കാനുള്ള സാധ്യത വാക്സിന്‍ എടുത്തവരേക്കാള്‍ പലമടങ്ങ് കൂടുതലാണ്, ഒമിക്റോണ്‍ വ്യാപനം വളരെ വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും, വാക്സിനേഷനു പുറമേ, അണുബാധയുടെ തരംഗത്തെ തടയാന്‍ ആരോഗ്യ പ്രവര്‍ത്തകരെയും സംവിധാനങ്ങളെയും സംരക്ഷിക്കാനും പൊതുജനാരോഗ്യ സാമൂഹിക നടപടികളും ആവശ്യമാണെന്നും ടെഡ്രോസ് പറഞ്ഞു.

ഒമിക്രോണ്‍ വകഭേദം വാക്സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. “ഡെല്‍റ്റയും ഒമിക്‌റോമും ഇപ്പോള്‍ ഇരട്ട ഭീഷണികളാണ്, ഇത് കേസുകള്‍ റെക്കോര്‍ഡ് സംഖ്യകളിലേക്ക് നയിക്കുന്നു, ഇത് ആശുപത്രിയിലും മരണത്തിലും വര്‍ദ്ധനവിന് കാരണമാകുന്നു,” ടെഡ്രോസ് പറഞ്ഞു. “ഡെല്‍റ്റയുടെ അതേ സമയം തന്നെ ഒമിക്രൊണ്‍ വളരെ വേഗം വ്യാപനം ചെയ്യപ്പെടുന്നതും വ്യാപിക്കുന്നതും കേസുകളുടെ സുനാമിയിലേക്ക് നയിക്കുന്നതില്‍ ഞാന്‍ വളരെയധികം ആശങ്കാകുലനാണ്.”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്സിനുകള്‍ തുല്യമായി പങ്കിടാനുള്ള രാജ്യങ്ങള്‍ക്കായുള്ള തന്റെ ആഹ്വാനം ടെഡ്രോസ് ആവര്‍ത്തിക്കുകയും ചെയ്തു. സമ്ബന്ന രാജ്യങ്ങള് ബൂസ്റ്ററുകള്‍ക്ക് ഊന്നല്‍ നല്‍കുന്നത് ദരിദ്ര രാജ്യങ്ങളെ ബുദ്ധിമുട്ടാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. 2022-ന്റെ മധ്യത്തോടെ എല്ലാ രാജ്യങ്ങളും 70% വാക്‌സിന്‍ കവറേജ് എന്ന ലക്ഷ്യത്തിലെത്താന്‍ ലോകാരോഗ്യ സംഘടന പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് പകര്‍ച്ചവ്യാധിയുടെ നിശിത ഘട്ടം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ ഒമൈക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകളില്‍ വന്‍ കുതിച്ച്‌ ചാട്ടമുണ്ടാകുമെന്ന മുന്നറിയിപ്പും ഇന്നുണ്ടായിട്ടുണ്ട്. കാംബ്രിഡ്ജ് യൂനിവേഴ്സിറ്റി വിദഗ്ദരുടേതാണ് മുന്നറിയിപ്പ്. അതേസമയം കേസുകള്‍ തീവ്രമാവുമെങ്കിലും ഈ ഘട്ടം താരതമ്യേന ചെറുതായിരിക്കുമെന്നും വിദഗ്ദര്‍ പറയുന്നുണ്ട്. രാജ്യത്ത് ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്

prp

Leave a Reply

*