കുട്ടികള്‍ക്കെതിരായ ചൂഷണങ്ങളെ ബോധവത്കരിയ്ക്കുന്ന ഒരു ഹ്രസ്വ ചിത്രവുമായി ജൂഡ്-നിവിന്‍ ടീം “നൊ ഗോ ടെല്‍”

കുട്ടികള്‍ക്കെതിരായ ചൂഷണങ്ങളെ ബോധവത്കരിയ്ക്കുന്ന ഒരു ഹ്രസ്വ ചിത്രമാണ് “നൊ ഗോ ടെല്‍”. ചിത്രമെടുത്തിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ ആന്റണി ജോസഫ്. നിവിൻ പോളിയാണ് ചിത്രത്തിൽ കുട്ടികൾക്ക് ലൈംഗിക ചൂഷണങ്ങൾ എങ്ങനെ തടയാമെന്ന് പറഞ്ഞ് കൊടുക്കുന്നത്. പല കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളോട് തുറന്നു പറയാന്‍ നമുക്ക് ഇത്തരം വീഡിയോ സഹായിക്കും എന്ന പ്രത്യാശയില്‍ എല്ലാ മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ് ഞങ്ങൾ വീഡിയൊ സമർപ്പിക്കുന്നതെന്ന് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം…

Child Sexual abuse എന്നത് അതി ഭീകരമാം വിധം രൂക്ഷമായിക്കൊണ്ടിരികുന്ന ഒരു പ്രശ്നമാണ്. അപരിചിതരെന്നോ ബന്ധുവെന്നോ വ്യത്യാസമില്ലാതെ കുട്ടികളെ മിസ്‌യൂസ് ചെയ്യുന്ന വാര്‍ത്തകളാണ് ദിനം പ്രതി കേള്‍ക്കുന്നത്. ഒരു പെണ്കുഞ്ഞിന്‍റെ പിതാവെന്ന നിലയില്‍ എന്നില്‍ ഉണ്ടായ ആശങ്ക എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാകുമെന്നുറപ്പാണ്. പല കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളോട് തുറന്നു പറയാന്‍ നമുക്ക് ഇത്തരം വീഡിയോ സഹായിക്കും എന്ന പ്രത്യാശയില്‍ എല്ലാ മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഞങ്ങള്‍ ഈ വീഡിയോ സമര്‍പ്പിക്കുന്നു.
(The English and Hindi versions are already available in Youtube by Dr Bhooshan and Aaamir Khan respectively.)

ഈ വീഡിയോ എല്ലാവരിലേക്കും എത്താന്‍ പൂര്‍ണ മനസോടെ ഒരു പ്രതിഫലവുമില്ലാതെ പ്രവര്‍ത്തിച്ച നിവിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. നാം ജീവിക്കുന്ന സമൂഹത്തോട് പ്രതിബദ്ധത ഉണ്ടാകുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറുകളാകുന്നത്. You are my super star bro.

അത് പോലെ ക്യാമറ ചെയ്ത മുകേഷ്, മ്യൂസിക്‌ ചെയ്ത ഷാനിക്ക, എഡിറ്റ്‌ ചെയ്ത റിയാസ്, സൌണ്ട് ചെയ്ത രാധേട്ടന്‍ ഇവരും പ്രതിഫലമില്ലതെയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. Cheers bros.

ഇത് ഷൂട്ട്‌ ചെയ്യാന്‍ പാര്‍ക്ക്‌ വിട്ട് തന്ന കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിനും നന്ദി.

വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബോധിനി എന്ന സംഘടനയുടെ പിന്തുണ നന്ദിയോടെ സ്മരിക്കുന്നു. ബാലവകാശ കമ്മിഷനിലെ ശോഭ കോശി മാമിനോടും, ബഹുമാനപ്പെട്ട മന്ത്രി ശൈലജ ടീച്ചറോടും ചങ്ക് നിറയെ സ്നേഹം.

prp

Related posts

Leave a Reply

*