സംസ്ഥാനത്ത് വീണ്ടും നിപ വൈറസിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം. ജനുവരി മുതല്‍ ജൂണ്‍ മാസം വരെയാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിര്‍ദ്ദേശം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തിലായിരുന്നു നിപാ പടര്‍ന്നത്. ജൂണില്‍ ഇത് പടരുന്നത് തടയാനായി. എന്നാല്‍ വീണ്ടും ഈ കാലത്ത് നിപ തിരിച്ചുവരാന്‍ സാധ്യതയുണ്ടെ് കണ്ടാണ് ആരോഗ്യ വകുപ്പിന്‍റെ മുറിയിപ്പ്. ഇത് സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് മുറിയിപ്പ് നല്‍കാനും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു .

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളില്‍ വവ്വാലടക്കമുള്ള ജീവികള്‍ കടിച്ച പഴവര്‍ഗങ്ങള്‍ കഴിക്കരുത്. പഴങ്ങള്‍ കഴിക്കുമ്പോള്‍ അത് നന്നായി കഴുകി ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്. നിപ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമൊണ് അറിയിപ്പ്.

മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും താലൂക്ക് ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പാലിക്കാനും ആശുപത്രികളില്‍ കഫക്കെട്ട് പനി തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് മാസ്‌ക് നല്‍കാനും പ്രത്യേകം ശ്രദ്ധിക്കാനുമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് പൊതുവായി വൈറസ് വാഹകര്‍. വവ്വാലുകളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ രോഗം വരാം. വവ്വാലടക്കമുള്ള കഴിച്ചതിന്‍റെ അവശിഷ്ടം, ഇവയുടെ വിസര്‍ജ്യം കലര്‍ പഴവര്‍ഗങ്ങള്‍ എന്നിവ കഴിക്കരുത്. വവ്വാലുകളുള്ള സ്ഥലങ്ങളില്‍ ശേഖരിച്ച്‌ വെച്ചിട്ടുള്ള കള്ള് കുടിക്കരുത്. രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണ്.

prp

Related posts

Leave a Reply

*