സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്തി; ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അഭിമാനം തോന്നുന്നു: ഗുലാം നബി ആസാദ്

ശ്രീനഗര്‍: സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്തിയെന്ന് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി (ഡിഎപി) ചെയര്‍മാന്‍ ഗുലാം നബി ആസാദ്.

ജീവന്‍ പണയം വെച്ചാണ് സൈന്യത്തിലെയും മറ്റ് അര്‍ദ്ധസൈനിക വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും വിട്ടുവീഴ്ചയില്ലാതെ അവര്‍ സുരക്ഷ ചുമതല നിറവേറ്റുന്നതു കൊണ്ടാണ് ജനങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

‘നമ്മുടെ രാജ്യം സാമ്ബത്തിക ശക്തിയായി വളര്‍ന്നു. മാത്രമല്ല, 1947 മുതലുള്ള മിക്ക യുദ്ധങ്ങളിലും ശത്രുക്കളെ നിലംപരിശാക്കുകയും വിജയിക്കുകയും ചെയ്‌തതിനാല്‍ നമ്മള്‍ ഇന്ന് അഭിമാനിക്കുന്നു. ഇന്ത്യയിലെ പൗരന്മാരെന്ന നിലയില്‍ ഓരോ നിമിഷവും അഭിമാനം തോന്നുന്നു’.

‘നമ്മുടെ സൈനികരും മറ്റ് അര്‍ദ്ധസൈനിക സേനകളും നടത്തിയ ത്യാഗങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്തി. തീവ്രവാദത്തിനെതിരെ പോരാടുന്നതിലും ശത്രുക്കളില്‍ നിന്ന് അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും അവര്‍ നിസ്വാര്‍ത്ഥരാണ്. ചിലപ്പോഴൊക്കെ ജീവന്‍ പണയം വെച്ച്‌ ഈ മനുഷ്യര്‍ നല്‍കുന്ന അക്ഷീണവും വിട്ടുവീഴ്ചയില്ലാത്തതുമായ സുരക്ഷ ഒന്നുകൊണ്ട് മാത്രമാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളും രാത്രിയില്‍ സമാധാനത്തോടെ ഉറങ്ങുന്നത്’ എന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

prp

Leave a Reply

*