യു.എസ് വെടിവെച്ചിട്ടതുപോലുള്ള ബലൂണ്‍ തങ്ങളുടെ വ്യോമപരിധിയിലൂടെയും കടന്നുപോയിയെന്ന് കൊളംബിയ

കൊളംബിയ: യു.എസിന്റെ ആകാശത്ത് ചൈനീസ് ചാര ബലൂണ്‍ കണ്ടെന്ന ആരോപണത്തിനു പിന്നാലെ ബാലൂണുമായി സാമ്യമുള്ള ഒരു വസ്തു തങ്ങളുടെ ആകാശ പരിധിയിലൂടെ കടന്നുപോയതായി കൊളംബിയ.

യു.എസ് വെടിവെച്ചിട്ടതു പോലുള്ള ബലൂണ്‍ ലാറ്റിന്‍ അമേരിക്കയിലും കണ്ടിരുന്നു.

ബലൂണുമായി സാമ്യമുള്ള ഒരു വസ്തു വെളളിയാഴ്ച ശ്രദ്ധയില്‍ പെട്ടുവെന്നും തങ്ങളുടെ വ്യോമ പരിധി കഴിയും വരെ അതിനെ നിരീക്ഷിച്ചിരുന്നുവെന്നും കൊളംബിയന്‍ വ്യോമസേന അറിയിച്ചു.

17,000മീറ്റര്‍ ഉയരത്തിലാണ് ബലൂണ്‍ കണ്ടെത്. മണിക്കൂറില്‍ 46 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നു. അത് ദേശീയ സുരക്ഷക്കോ പ്രതിരോധത്തിനോ വ്യോമ സുരക്ഷക്കോ ഭീഷണി ഉയര്‍ത്തിയിട്ടില്ലെന്നും കൊളംബിയ വ്യക്തമാക്കി.

മറ്റു രാജ്യങ്ങളും സ്ഥാപനങ്ങളുമായി സഹകരിച്ച്‌ ഈ വസ്തുവിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും വ്യോമസേന വ്യക്തമാക്കിയിരുന്നു.

ദിവസങ്ങളോളം യു.എസിന്റെ വ്യോമ പരിധിയില്‍ തങ്ങിയ ബലൂണ്‍ ചൈനയുടെ ചാര ബലൂണാണെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസം യു.എസ് വെടിവെച്ചിട്ടിരുന്നു. എന്നാല്‍ അത് കാലാവസ്ഥാ നിരീക്ഷണ ബലൂണായിരുന്നെന്നും അബദ്ധവശാല്‍ വഴിമറി പോയതാണെന്നുമായിരുന്നു ചൈന പ്രതികരിച്ചത്. ബലൂണ്‍ യു.എസ് വെടിവെച്ചിട്ടതോടെ ചൈനയും യു.എസും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണിരുന്നു.

prp

Leave a Reply

*