ആര്‍ക്കും പരാതിയില്ലെന്ന് ജലവകുപ്പ് മന്ത്രി പറഞ്ഞ വെള്ളത്തിന്റെ വില ജനങ്ങളെ ബാധിക്കുന്നത് എങ്ങനെ

സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്ക് വന്നെങ്കിലും മാര്‍ച്ച്‌ -ഏപ്രില്‍ മാസം മുതല്‍ മാത്രമേ വര്‍ദ്ധന പ്രാബല്യത്തില്‍ വരൂ എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

പുതിയ വര്‍ധനവ് ജനങ്ങളെ എങ്ങനെയൊക്കെയാണ് ബാധിക്കുക എന്ന് നോക്കാം. പുതിയ നിരക്ക് പ്രകാരം ലിറ്ററിന് ഒരു പൈസയുടെ വര്‍ധനവാണ് സംസ്ഥാന സര്‍ക്കാര്‍ വധിപ്പിച്ചത്. എങ്കിലും ഈ വര്‍ധനവ് സാധരണക്കാരന് ചെറിയ രീതിയിലെങ്കിലും ബാധിക്കും. പുതുക്കിയ വെള്ളക്കരം അനുസരിച്ച്‌ ഒരു കുടുംബത്തിന് ഇനി 200 രൂപ മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടി വരും.

അതായത് പുതിയ നിരക്കില്‍ വിവിധ സ്ലാബുകളിലായി ഒരു കുടുംബം ശരാശരി 200 – 400 രൂപയാകും അധികം നല്‍കേണ്ടി വരിക; ഇപ്പോഴത്തേതിന്റെ മൂന്നിരട്ടി. നാലംഗ കുടുംബ മാസം ശരാശരി 15,000 മുതല്‍ 20,000 ലീറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. മാസം 5,000 ലീറ്റര്‍ വരെ മിനിമം താരിഫ് 22.05 രൂപയായിരുന്നത് ഇനി 72.05 രൂപയാകും. വെള്ളം ഉപയോഗിച്ചില്ലെങ്കില്‍ പോലും പ്രതിമാസം 5000 ലീറ്റര്‍ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാര്‍ജ് അടയ്ക്കണം. 5000 ലീറ്ററിനു മുകളില്‍ വരുന്ന ഓരോ 1000 ലീറ്ററിന്റെ ഉപയോഗത്തിനും 4.41 രൂപയാണ് നിലവിലെ പ്രതിമാസ നിരക്ക്. ഇനി ഇത് 14.41 രൂപയാകും.

വെള്ളക്കരം വര്‍ധിപ്പിച്ചതില്‍ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയത് ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു പൈസ കണക്കിലാണ് വര്‍ധനവ്.അധികഭാരം അടിച്ചേല്‍പ്പിക്കലല്ല.
അധിക ബുദ്ധിമുട്ടില്ലാത്ത വര്‍ധനവിന് ഇത്രയധികം പ്രശ്നമുണ്ടാക്കേണ്ടതുണ്ടോയെന്ന് മന്ത്രി ചോദിച്ചു. വെള്ളക്കരം വര്‍ധിപ്പിച്ചതില്‍ പരാതി പറയാന്‍ ഒരു ഫോണ്‍ കോള്‍ പോലും തനിക്ക് വന്നില്ലെന്ന് മന്ത്രി പറയുന്നു.

കുടിവെള്ളക്കരം കൂട്ടാന്‍ ജനുവരിയില്‍ എല്‍.ഡി.എഫ്. അനുമതി നല്‍കിയിരുന്നു. ഇതിനുമുമ്ബ് 2016-ല്‍ നിരക്കുകൂട്ടിയിരുന്നു. രണ്ടുവര്‍ഷംമുമ്ബ് വര്‍ഷംതോറും അഞ്ചുശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.

prp

Leave a Reply

*