വെളുത്തതെല്ലാം പാലല്ല! കിഡ്നിയെ തകരാറിലാക്കുന്ന 120 കിലോ വ്യാജ പാല്‍ പിടികൂടി, നിര്‍മ്മിക്കുന്നത് സള്‍ഫേറ്റും ഫോസ്‌ഫേറ്റും അടക്കമുള്ള രാസവസ്തുക്കളുപയോഗിച്ച്‌

രാജ്‌കോട്ട്: ഗുജറാത്തില്‍ വന്‍ വ്യാജപാല്‍ വേട്ട. മധുരപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന പാല്‍ക്കട്ടികളാണ് രാസ വസ്തുക്കളുപയോഗിച്ച്‌ വ്യാജമായി നിര്‍മ്മിച്ചത്.

സള്‍ഫേറ്റ്, ഫോസ്‌ഫേറ്റ് തുടങ്ങിയ രാസപദാര്‍ത്ഥങ്ങളും കാര്‍ബണേറ്റ് എണ്ണയും ചേര്‍ത്താണ് പാല്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ആര്‍എംസി) ആരോഗ്യ വിഭാഗമാണ് വന്‍ റാക്കറ്റിനെ പിടികൂടിയത്. ശനിയാഴ്ചയാണ് സംഭവം.

ശുദ്ധമായ പാലില്‍ നിന്നും നിര്‍മ്മിക്കുന്ന പാല്‍ക്കട്ടിയേക്കാളും പകുതി രൂപയ്ക്കാണ് സംഘം വ്യാജ പാല്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്. രാജ്‌കോട്ട് നഗരത്തില്‍ കഴിഞ്ഞ നാലുമാസമായി സംഘം ഈ പ്രവര്‍ത്തി ചെയ്യുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പച്ചക്കറി സത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന നീരില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുകയായിരുന്നു. ശുദ്ധമായ പശുവിന്‍ പാലില്‍ നിന്നും നിര്‍മ്മിക്കുന്ന പാല്‍ക്കട്ടി കിലോഗ്രാമിന് 400 രൂപയ്ക്ക് വിതരണം ചെയ്യുമ്ബോള്‍ രാസവസ്തുക്കള്‍ ചേര്‍ത്ത പാല്‍ 140 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവും. ഈ പാല്‍ ഉപയോഗിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദം, ഹൃദയപ്രശ്നങ്ങള്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയുണ്ടാവാം.

പോര്‍ബന്തര്‍ ജില്ലയില്‍ നിന്നാണ് ഇവ രാജ്‌കോട്ടിലേക്ക് കൊണ്ടുവന്നത്. വഡോദരയിലെ ലബോറട്ടറിയിലേക്ക് സാമ്ബിളുകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്ന് രാജ്‌കോട്ട് ഡിസിപി പ്രവീണ്‍ കുമാര്‍ മീണ പറഞ്ഞു.

prp

Leave a Reply

*