കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ ഇ ഡി സമന്‍സ് റദ്ദാക്കണമെനാവശ്യപ്പെട്ടുള്ള മുന്‍ ധനമന്ത്രി തോമസ് ഐസക്

കൊച്ചി: കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ ഇ ഡി സമന്‍സ് റദ്ദാക്കണമെനാവശ്യപ്പെട്ടുള്ള മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഇ.ഡി കൂടുതല്‍ സാവകാശം തേടി.

ഇതേതുടര്‍ന്ന് കേസ് വരുന്ന സെപ്റ്റംബര്‍ രണ്ടിന് കിഫ്ബിയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കാനായി മാറ്റി. അന്ന് വരെ നടപടികള്‍ ഉണ്ടാകില്ലെന്ന ഇ.ഡിയുടെ മറുപടി ഹൈക്കോടതി രേഖപ്പെടുത്തി.

താന്‍ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ.ഡി ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഐസക്കിന്റെ വാദം.എന്ത് സാഹചര്യത്തിലാണ് ഐസക്കിന് ഹാജരാകാന്‍ നോട്ടീസ് അയച്ചതെന്നു രേഖകള്‍ സഹിതം വിശദീകരിക്കാന്‍ ഇ ഡിയോടെ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇ.ഡിയുടെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള കിഫ്ബിയുടെ ഹര്‍ജിക്കൊപ്പമാകും തോമസ് ഐസക്ക് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കുക.

മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് കിഫ്ബിയ്ക്കെതിരായ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തിന് സ്റ്റേയില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് കിഫ്ബി നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചതായി സംശയമുണ്ടെന്ന് ഇഡി കോടതിയെ ഇന്നലെ അറിയിച്ചിരുന്നു.

ഫെമ നിയമ ലംഘനം ആരോപിച്ച്‌ ഇഡി കിഫ്ബിയുടെ പ്രവര്‍ത്തനം അനാവശ്യമായി തടസ്സപ്പെടുത്തുകയാണന്നും തുടര്‍ന്നടപടികള്‍ തടയണമെന്നുമായിരുന്നു കിഫ്ബിയുടെ ആവശ്യം.എന്നാല്‍ സംശയങ്ങളുണ്ടെങ്കില്‍ ഇഡിയ്ക്ക് അന്വേഷണം നടത്തിക്കൂടെ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഫെമ നിയമ നിയമ ലംഘനം പരിശോധിക്കണ്ടത് റിസര്‍വ്വ് ബാങ്ക് ആണെന്നും, കിഫ്ബിയുടെ ധനസമാഹരണത്തില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.ഇഡി സമന്‍സ് നല്ല ഉദ്ദേശത്തോടയല്ലെന്നും കിഫ്ബി വ്യക്തമാക്കി. എന്നാല്‍ കിഫ്ബിയുടെ ധനസമാഹരണത്തില്‍ ഫെമ നിയമലംഘനം നടത്തിയെന്ന സംശയമുണ്ടെന്നും വിശദമായ മറുപടി നല്‍കാന്‍ 10 ദിവസം സാവകാശം വേണമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് നിലപാടെടുത്തു.

തുടര്‍ന്നാണ് കേസ് അടുത്ത മാസം രണ്ടിലേക്ക് മാറ്റിയത്. കിഫ്ബി സി.ഇ.ഒ, കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂലാ തോമസ് എന്നിവരും ഹര്‍ജിയില്‍ രണ്ടും മൂന്നും കക്ഷികളാണ്. അന്വേഷണത്തിന്‍റെ പേരില്‍ ഇഡി തുടര്‍ച്ചയായി സമന്‍സ് അയച്ച്‌ ബുദ്ധിമുട്ടിക്കുകയാണെന്ന് ഈ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

The post കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ ഇ ഡി സമന്‍സ് റദ്ദാക്കണമെനാവശ്യപ്പെട്ടുള്ള മുന്‍ ധനമന്ത്രി തോമസ് ഐസക്

prp

Leave a Reply

*