കൊച്ചി മെട്രോ സര്‍വ്വീസ് തടസപ്പെട്ടു

കൊച്ചി : സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വ്വീസ് തടസപ്പെട്ടു. വൈറ്റില മുതല്‍ തൈക്കൂടം വരെയുള്ള ട്രാക്കിലാണ് എട്ടേമുക്കാല്‍ മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുന്നതിനാല്‍ ഇതിലൂടെ സര്‍വീസ് നടത്താനാകുന്നില്ല.

നിലവില്‍ തൊട്ടുമുമ്ബത്തെ സ്റ്റേഷനായ വൈറ്റില വരെ എത്തി ട്രെയിനുകള്‍ മടങ്ങുകയാണ്.. മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്നും സര്‍വ്വീസ് ഉടനടി പുനരാരംഭിക്കാന്‍ നടപടി എടുത്ത് വരുന്നതായും മെട്രോ അധികൃതര്‍ അറിയിച്ചു.

prp

Leave a Reply

*