രാജ്യത്ത്​ ​െതാഴിലില്ലായ്​മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്​മ നിരക്ക്​ ഫെബ്രുവരിയില്‍ വര്‍ധിച്ചതായി കണക്കുകള്‍. തൊഴിലില്ലാത്തവരുടെ എണ്ണം 7.78 ശതമാനമായി ഉയര്‍ന്നു. ജനുവരിയില്‍ 7.16 ശതമാനമായിരുന്നു.

2019 ഒക്​ടോബര്‍ മുതലുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്​മ നിരക്കാണ്​ ഇതെന്ന്​ സ​െന്‍റര്‍ ഫോര്‍ മോണിറ്ററിങ്​ ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ തൊഴിലില്ലായ്​മ നിരക്ക്​ വര്‍ധിക്കുന്നത്​ സമ്ബദ്​ വ്യവസ്​ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ്​ വിലയിരുത്തല്‍.

കഴിഞ്ഞ ആറുവര്‍ഷത്തെ അപേക്ഷിച്ച്‌​ ഇന്ത്യയിലെ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ്​ 2019 ലെ അവസാന മൂന്നുമാസങ്ങളില്‍ രേഖപ്പെടുത്തിയത്​. ആഗോള തലത്തില്‍ കൊറോണ വൈറസ്​ പിടിമുറുക്കിയതും​ വിപണിയെയും സമ്ബദ്​ വ്യവസ്​ഥയെയും ഇവ പ്രതികൂലമായി ബാധിച്ചതും തൊഴില്‍ നിരക്ക്​ കുറയാന്‍ ഇടയാക്കി.

ഗ്രാമീണ മേഖലയിലെ ജനങ്ങളെയാണ്​ ഇത്​ കൂടുതല്‍ ദുരിതത്തിലാക്കിയത്​. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്​മ നിരക്ക്​ 7.37 ശതമാനമായാണ്​ വര്‍ധിച്ചത്​. 5.97 ശതമാനത്തില്‍നിന്നാണ്​ 7.37 ശതമാനമായി വര്‍ധിച്ചത്​. അതേസമയം നഗര പ്രദേശങ്ങില്‍ ജനുവരിയെ അപേക്ഷിച്ച്‌​ തൊഴിലില്ലായ്​മ നിരക്ക്​ 8.65 ശതമാനമായി താഴ്​ന്നിട്ടുണ്ട്​. ജനുവരിയില്‍ ഇത്​ 9.70 ശതമാനമായിരുന്നു.

prp

Leave a Reply

*