നടി ലീന മരിയപോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്പ്:രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ചോദ്യം ചെയ്തു

കൊച്ചി:എറണാകുളം കടവന്ത്രയിലെ നടി ലീന മരിയയുടെ ബ്യൂട്ടിപാര്‍ലറിനു നേരെയുണ്ടായ വെടിവയ്പ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ചോദ്യം ചെയ്തു. കര്‍ണാടക പോലിസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരിയെ ബംഗളുരുവിലെത്തിയാണ് ചോദ്യം ചെയ്തത്. ലീന മരിയപോളില്‍ നിന്ന് പണം തട്ടാനായി കടവന്ത്രയിലെ നടിയുടെ ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ വെടിവയ്പ്പ് നടത്താന്‍ ആളെ നിയോഗിച്ചതെന്ന് താനാണെന്ന് ചോദ്യം ജചെയ്യലില്‍ രവി പൂജാരി സമ്മതിച്ചതായാണ് സൂചന.

നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പണം തട്ടാനായി ബ്യൂട്ടി പാര്‍ലറില്‍ രണ്ടുപേരെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയ രണ്ടുപേര്‍ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിവച്ചത്. ഇവര്‍ ഉപേക്ഷിച്ചുപോയ കടലാസില്‍ രവി പൂജാരിയെന്ന് എഴുതിയിരുന്നു. കേസ് വഴി തെറ്റിക്കാനുള്ള നീക്കമായാണ് ആദ്യം തോന്നിയതെങ്കിലും രവി പൂജാരി തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.

സെനഗലില്‍ പിടിയിലായ രവി പൂജാരിയെ കഴിഞ്ഞദിവസമാണ് ബംഗളുരുവിലെത്തിച്ചത്. കര്‍ണാടകയില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. ഈ കേസുകളില്‍ ചോദ്യംചെയ്യല്‍ തുടരുന്നതിനിടെയാണ് കേരളത്തിലെ കേസിന്റെ ഭാഗമായി ടോിമിന്‍ തച്ചങ്കരി അവിടെയെത്തിയത്. കേസില്‍ ഒന്നാംപ്രതിയായ രവി പൂജാരിയെക്കൂടാതെ നാല് പ്രതികള്‍ കൂടിയുണ്ട്. 2018 ഡിസംബര്‍ 15-ന് വൈകുന്നേരം മൂന്നോടെയാണ് ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെപ്പ് നടത്തിയത്.

prp

Leave a Reply

*