നേട്ടം കൈവരിച്ച്‌ ഓഹരി വിപണി; 731 പോയന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടക്കം

കൊവിഡ് 19 ബാധിച്ച്‌ അമേരിക്കയില്‍ ഒരാള്‍ കൂടി മരിച്ചു. അമേരിക്കയിലെ കിങ് കൌണ്ടിയിലാണ് വൈറസ് ബാധിച്ച്‌ 70കാരന്‍ മരിച്ചത്. ഇതോടെ അമേരിക്കയില്‍ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രണ്ടായി.

67 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. 88,371 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സ്കോട്ട്‌ലന്റില്‍ ആദ്യ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. ചൈനക്ക്​ പുറത്ത്​ കൊറോണ വ്യാപകമായി പടര്‍ന്നുപിടിച്ച ഇറാനില്‍ ഞായറാഴ്​ച 11 പേര്‍ കൂടി മരിച്ചു. ഇതുവരെ 54 പേരാണ്​ ഇറാനില്‍ മാത്രം മരിച്ചത്​.

ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 1694 ആയി. ഫ്രാന്‍സില്‍130 പേര്‍ക്കും വൈറസ്​ ബാധ റിപ്പോര്‍ട്ട്​ ചെയ്​തു. ചെക്​ റിപ്പബ്ലിക്, സ്​കോട്ട്​ലന്‍ഡ്​, ഡൊമിനികന്‍ റിപ്പബ്ലിക്​ എന്നിവിടങ്ങളില്‍ കോവിഡ്​ 19 കണ്ടെത്തി. അള്‍ജീരിയയില്‍ പുതുതായി രണ്ടുപേര്‍ക്ക്​ വൈറസ്​ ബാധ കണ്ടെത്തിയതായി അള്‍ജീരിയന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

prp

Leave a Reply

*