ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധം; പൊലീസുകാര്‍ക്കെതിരെ നടപടി

മലപ്പുറം: മലപ്പുറത്ത് ഗ്രേഡ് എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് എതിരെ നടപടി.

മൂന്നക്ക നമ്ബര്‍ ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇവരെ സ്ഥലം മാറ്റിയത്.

മൂന്നക്ക നമ്ബര്‍ ലോട്ടറി ചൂതാട്ട സംഘത്തിലെ പിടിയില്‍ ആയവര്‍ പൊലീസുകാരുമായുള്ള ബന്ധം കൂടി വെളിപ്പെടുത്തിയിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ ലോട്ടറി മാഫിയയും പോലീസുകാരുമായുള്ള വഴിവിട്ട ബന്ധം വ്യക്തമായി. ഇതേത്തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരായ നടപടി.

prp

Leave a Reply

*