SFI : ബിരിയാണി കഥയും എട്ടുനിലയില്‍ പൊട്ടി; എസ്‌എഫ്‌ഐക്കെതിരായ ആ നുണ പ്രചാരണവും പൊളിഞ്ഞു

പാലക്കാട് ( Palakkad ) ഒറ്റപ്പാലത്ത് ( Ottappalam ) എസ്‌എഫ്‌ഐ ( SFI )അവകാശ പത്രിക മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചെന്ന ആരോപണം പൊളിയുന്നു.
പരാതി ഉന്നയിച്ച കുട്ടി സംഭവ ദിവസം ക്ലാസില്‍ ഉണ്ടായിരുന്നതായി അധ്യാപിക കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി.

എസ്‌എഫ്‌ഐ അവകാശപ്പത്രികാ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചെന്ന എസ്‌ഡിപിഐ- യൂത്ത് കോണ്‍ഗ്രസ് കള്ളപ്രചാരണത്തിന്‌ ഒത്താശയായി ചാനലുകള്‍ അവതരിപ്പിച്ച ‘ബിരിയാണിക്കഥ’യും പൊളിഞ്ഞു. സമരത്തില്‍ പങ്കെടുത്താല്‍ ബിരിയാണി വാങ്ങി നല്‍കമെന്ന്‌ പറഞ്ഞിരുന്നതായി ചാനല്‍ അഭിമുഖത്തില്‍ ‘പറഞ്ഞ’ പത്തിരിപ്പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി സമരത്തിന്‌ പോയിട്ടില്ലെന്നും ക്ലാസിലുണ്ടായിരുന്നെന്നും കണ്ടെത്തി.

എസ്‌ഡിപിഐ- യൂത്ത് കോണ്‍ഗ്രസ് കള്ളപ്രചാരണത്തെ തുടര്‍ന്ന്‌ രക്ഷിതാക്കളുടെ പരാതിയില്‍ പിടിഎ നിയോഗിച്ച അധ്യാപക കമീഷനാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. എസ്‌എഫ്‌ഐയെ കരിവാരിത്തേക്കാന്‍ വിദ്യാര്‍ഥികളില്‍ ചിലരെ പറഞ്ഞുപഠിപ്പിച്ച്‌ മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. സമരത്തിന്റെ ഭാഗമാകാത്ത പല വിദ്യാര്‍ഥികളും കഥ പറയാന്‍ മാധ്യമങ്ങള്‍ക്കൊപ്പം കൂടിയിരുന്നു.

എസ്‌എഫ്‌ഐ സമരത്തിനെതിരായ ‘ബിരിയാണിക്കഥ’പൊളിഞ്ഞ ജാള്യം മറയ്‌ക്കാന്‍ ആക്രമണം നടത്തി യൂത്ത് കോണ്‍ഗ്രസ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പത്തിരിപ്പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപക കമീഷന്റെ കണ്ടെത്തലിനെ ചോദ്യം ചെയ്‌ത്‌ നടത്തിയ അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂളിലെ എസ്‌എംസി ചെയര്‍മാന്‍ നഗരിപ്പുറം സ്വദേശി സി അബ്ദുള്‍ റഹ്മാന്‍(48), എസ്‌എഫ്‌ഐ ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗം കൂനത്തറ കോട്ടയില്‍ ദീപക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു അക്രമം.

യൂത്ത് കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി പി എച്ച്‌ ഷക്കീര്‍ ഹുസൈന്‍, ലെക്കിടി- പേരൂര്‍ മണ്ഡലം ദീപക് കോല്‍ക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ആക്രമിച്ചത്‌. ദീപക് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും അബ്ദുള്‍റഹ്മാന്‍ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ പത്തിരിപ്പാല ഗവ. കോളേജ് യൂണിറ്റ് സെക്രട്ടറി ഇ പി ഗോപികയേയും പ്രവര്‍ത്തകരെയും എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആക്രമിച്ചിരുന്നു.

prp

Leave a Reply

*