കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധം

കൊച്ചി∙ ലക്ഷദ്വീപ് പരിഷ്കാരങ്ങള്‍ക്കെതിരെ കൊച്ചിയിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധ സമരങ്ങള്‍ തുടരുന്നു. രാവിലെ എല്‍ജെ‍ഡി, എല്‍വൈജെഡി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ കോലത്തില്‍ ചാണകവെള്ളം ഒഴിച്ചാണ് പ്രതിഷേധിച്ചത്.

രാവിലെ മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധ സമരങ്ങള്‍ നടക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രതിഷേധ സമരങ്ങളാണ് ഇവിടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നടത്തുന്നത്.

ലക്ഷദ്വീപിനെ കാവിവല്‍ക്കരിക്കാനും വ്യാവസായികമായ ഗൂഢ ലക്ഷ്യങ്ങള്‍ വച്ചുമാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് എന്ന് സമരക്കാര്‍ ആരോപിച്ചു.കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധം

prp

Leave a Reply

*