Explained | കൊറോണ വൈറസില്‍ നിന്നും കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം? അറിയേണ്ട കാര്യങ്ങള്‍

കോവിഡ് മഹാമാരി ഭൂമിയിലെ ഓരോ മനുഷ്യരെയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യസ്ഥിതി അല്‍പം മോശമായവര്‍ക്കും കൊറോണ വൈറസ് വളരെ മാരകമാണ്. അതേസമയം ചെറിയ പ്രായത്തിലുള്ള നിരവധി ആളുകളും വൈറസ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്.

പ്രായമായവരെ അപേക്ഷിച്ച്‌ ഏറ്റവും ശക്തമായ രോഗപ്രതിരോധ ശേഷിയുള്ള കുട്ടികളെ പോലും കോവിഡ് വെറുതെ വിടുന്നില്ല. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (എഎപി) റിപ്പോര്‍ട്ട് അനുസരിച്ച്‌, 2021 മെയ് 20 വരെ അമേരിക്കയില്‍ 3,943,407 കുട്ടികള്‍ കോവിഡ് പോസിറ്റീവായി. ഈ തീയതി വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളില്‍ 14 ശതമാനത്തിലധികമാണിത്. കോവിഡ് പോസിറ്റീവായ കുട്ടികളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നിരക്ക് 0.1% മുതല്‍ 1.9% വരെയാണ്. കുട്ടികളില്‍ മരണനിരക്ക് വളരെ കുറവാണെങ്കിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ സുരക്ഷ വളരെ പ്രധാനമാണ്. – Explained | ബ്ലാക്ക് ഫംഗസ് കുട്ടികളില്‍ അപകടകരമാണോ? കോവിഡ് മൂന്നാം തരംഗം കുഞ്ഞുങ്ങളെ ബാധിക്കുമോ? ഡോക്ട‍ര്‍മാ‍ര്‍ പറയുന്നു

വൈറസ് നിങ്ങളുടെ കുട്ടികളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചില അടിസ്ഥാന കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. യുഎസിലെ പൊതുജനാരോഗ്യ ഏജന്‍സിയായ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നിങ്ങളുടെ കുട്ടികളെ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതിന് ഇനിപ്പറയുന്ന കാര്യങ്ങള്‍ ശീലിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്.

കൈ കഴുകല്‍/ മാസ്ക് ധരിക്കല്‍

കുറഞ്ഞത് 20 സെക്കന്‍ഡ് നേരത്തേക്ക് കുട്ടികള്‍ സോപ്പ് ഉപയോഗിച്ച്‌ കൈ കഴുകുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. സോപ്പും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കുറഞ്ഞത് 60% ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഫേസ് മാസ്ക് ധരിക്കുന്നത് തുല്യപ്രാധാന്യമുള്ള കാര്യമാണ്. രണ്ട് വയസ്സിനു മുകളിലുള്ള കുട്ടികള്‍ പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. രോഗസാധ്യത കൂടുതലുള്ള ആളുകളുമായി കുട്ടികളെ പരമാവധി ഇടപഴകാന്‍ അനുവദിക്കാതിരിക്കുക.

കോവിഡ് ബാധിച്ച കുട്ടികള്‍ കടുത്ത അസുഖം ബാധിച്ചിട്ടുള്ള ആളുകളുമായി ഇടപഴകുന്നത് പരിമിതപ്പെടുത്തണം. കുട്ടികളുടെ മുത്തശ്ശിമാരും മുത്തശ്ശന്മാരുമൊക്കെ ഈ റിസ്ക് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നു. മറ്റ് കുട്ടികള്‍ക്ക് ഒപ്പമുള്ള കളി സമയം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക.

നിങ്ങളുടെ കുട്ടികളുടെ ബുദ്ധി വികാസത്തിന് വീടിന് പുറത്തുള്ള കളികളും സാമൂഹിക ഇടപെടലുകളും പ്രധാനമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് നിങ്ങളുടെ കുട്ടികളെ രോഗബാധിതരാക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റുള്ളവരുമായി കൂടുതല്‍ സമയം ഇടപെടുന്നത് കോവിഡ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ശാരീരിക ഇടപെടല്‍ വളരെയധികം പരിമിതപ്പെടുത്തണം. പകരം മാതാപിതാക്കള്‍ അവരുടെ സുഹൃത്തുക്കളുമായി സംസാരിക്കാന്‍ ഫോണ്‍ കോളുകള്‍ അല്ലെങ്കില്‍ വീഡിയോ ചാറ്റ് സൌകര്യം ഒരുക്കി നല്‍കണം. എന്നാല്‍ വീടിന് അകത്ത് കുട്ടികള്‍ക്ക് അവരുടെ ആരോഗ്യത്തിന് പ്രധാനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

സജീവമായ ജീവിതശൈലി നയിക്കുന്നതിലൂടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം. കോവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലും ഇന്‍ഫ്ലുവന്‍സയ്ക്കും മറ്റ് രോഗങ്ങള്‍ക്കും കുട്ടികള്‍ നിര്‍ബന്ധമായി എടുക്കേണ്ട വാക്സിനുകള്‍ ഒഴിവാക്കരുത്.

prp

Leave a Reply

*