ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കുവൈത്തില്‍ പ്രവേശന വിലക്ക്

ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഓഗസ്റ്റ് ഒന്ന് മുതല്‍ വാണിജ്യ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതോടെയാണ് വിലക്ക് പ്രാബല്യത്തിലാകുക

ഇന്ത്യ ബംഗ്ലാദേശ് , ഫിലിപ്പൈന്‍സ് ,ശ്രീലങ്ക , ഇറാന്‍ , പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഓഗസ്റ്റ് ഒന്ന് മുതല്‍ കുവൈത്ത് അനിശ്ചിതകാലത്തേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നൊഴികെയുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും അനുമതിനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു എന്നാണു സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചിരിക്കുന്നത്. വിലക്കിനു പിന്നിലെ കാരണം വ്യക്തമല്ല . കുവൈത്തില്‍ കൂടുതല്‍ പ്രവാസികള്‍ ഉള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ വിദേശ രാജ്യങ്ങള്‍ക്കു ക്വര്‍ട്ട നിശ്ചയിക്കുന്നതിന്റെ ഭാഗമായാണോ തീരുമാനമെന്ന് സംശയമുണ്ട് എന്നാല്‍ വിദേശി ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഈജിപ്തില്‍ നിന്നുള്ളവര്‍ക്ക് വിലക്ക്‌ഇ ഏര്‍പെടുത്തിയിട്ടുമില്ല. നേരത്തെ കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലും ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിയതോടെ എല്ലാ രാജ്യങ്ങള്‍ക്കും വിലക്ക് ബാധകമാകുകയായിരുന്നു ഓഗസ്റ്റ് ഒന്നിന് വാണിജ്യ വിമാനസര്‍വീസ് പുനരാരംഭിക്കാനിരിക്കെയാണ് ഇപ്പോള്‍ ഏഴു രാജ്യങ്ങള്‍ ഒഴികെ ഉള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് കുവൈത്ത് അറിയിച്ചിരിക്കുന്നത്.

prp

Leave a Reply

*