കേരള തീരത്ത് തിമിംഗലത്തിന്റെ സാന്നിധ്യം കൂടുന്നു : വിശദമായപഠനം നടത്താനൊരുങ്ങി അക്വാടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ്

ആലപ്പുഴ:കേരള തീരത്ത് തിമിംഗിലങ്ങള്‍ മീന്‍പിടിത്തവലകളില്‍ ജീവനോടെ അകപ്പെടുന്നതും ചത്തടിയുന്നതും കൂടുന്നു. ഇതുസംബന്ധിച്ച്‌ വിശദമായപഠനം നടത്താനൊരുങ്ങുകയാണു കേരള സര്‍വകലാശാലയിലെ അക്വാടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ്. വിഴിഞ്ഞത്തു സ്ഥാപിച്ച ഹൈഡ്രോഫോണില്‍ രണ്ടുമാസംമുന്‍പ് നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകര്‍ രേഖപ്പെടുത്തിയിരുന്നു. അതോടെ കേരളതീരത്ത് തിമിംഗല സാന്നിധ്യം കൂടുന്നെന്ന നിഗമനത്തിലാണു ഗവേഷകര്‍.

ആലപ്പുഴയിലെ ആറാട്ടുപുഴ, ഒറ്റമശ്ശേരി എന്നിവിടങ്ങളിലും കണ്ണൂര്‍ അഴീക്കലിലുമാണു തിമിംഗിലങ്ങളുടെ ജഡം കരയ്ക്കടിഞ്ഞത്. കൊല്ലം അഴീക്കലില്‍ മീന്‍പിടിത്ത ബോടിന്റെ വലയില്‍ ജീവനോടെ കുടുങ്ങുകയും ചെയ്തിരുന്നു.

The post കേരള തീരത്ത് തിമിംഗലത്തിന്റെ സാന്നിധ്യം കൂടുന്നു : വിശദമായപഠനം

prp

Leave a Reply

*