തിരുവനന്തപുരം: സംസ്ഥാനത്തെ 49 ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് മന്ത്രി വി എന്‍ വാസവന്‍. ഇതുമായി ബന്ധപ്പെട്ട് 68 പേര്‍ക്കെതിരെ നടപടിയെടുത്തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വി എന്‍ വാസവന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ബാങ്കുകളില്‍ ക്രമക്കേട് സ്ഥിരീകരിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. 2019 ല്‍ സഹകരണ മന്ത്രിയായിരുന്ന കടകംപ്പള്ളി സുരേന്ദ്രനാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

