തിരുവനന്തപുരം: കോവിഡ് രൂക്ഷ വ്യാപന പശ്ചാത്തലത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ ഒഴികെ വാഹന പരിശോധന നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പോലീസ് അസോസിയേഷന് സംസ്ഥാന പോലീസ് മേധാവിക്കു നിവേദനം നല്കി.പോലീസുകാരില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ബദല്‍ ക്രമീകരണം അനിവാര്യമാണ്. 1500- ഓളം പോലീസുകാര്‍ക്ക് കോവിഡ് രോഗബാധയുണ്ടായി.
പോലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ഓണ്‍ലൈനായി നല്കാന് കൂടുതല്‍ ക്രമീകരണം ഒരുക്കണം. അവശ്യഘട്ടങ്ങളില്‍ ഒഴികെ നേരിട്ടു പരാതി നല്കുന്ന സംവിധാനം ഒഴിവാക്കണം. ഗര്‍ഭിണികളെയും ഗുരുതര രോഗബാധിതരെയും ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.