തിമിംഗലം മനുഷ്യനെ വിഴുങ്ങി , 100 കോടിയില്‍ ഒരാള്‍ക്ക് മാത്രം പറ്റുന്ന അപകടം

തിമിംഗലം മനുഷ്യനെ വിഴുങ്ങുമോ , ഇല്ലെന്നായിരുന്നു ഇതുവരെയുള്ള ഉത്തരം . എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തിമിംഗലം മനുഷ്യനെ വിഴുങ്ങുന്നതിന്‍റ്റേതാണ് .

തിമിംഗലങ്ങള്‍ മനുഷ്യരെ സാധാരണ ഭക്ഷിക്കാറില്ല . അത്രക്ക് പാവം ജീവികള്‍ ആണവ എന്നൊക്കെയുള്ള ധാരണയാണ് മനുഷ്യര്‍ക്കുള്ളത് . എന്നാല്‍ കടലില്‍ മുങ്ങാംകുഴിയിട്ട ഒരു നീന്തല്‍ വിദഗ്‌ദ്ധനെ തിമിംഗലം വിഴുങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് .

കടലില്‍ ചെമ്മീനുകളെ നിരീക്ഷിക്കാനിറങ്ങിയ മുങ്ങല്‍ വിദഗ്ധനാണ് തിമിംഗലത്തിന്‍റ്റെ വായില്‍ അകപ്പെട്ടത് . സെക്കന്‍ഡുകള്‍ക്ക് ശേഷം അദ്ദേഹം രക്ഷപെടുകയും ചെയ്തു . മുങ്ങാം കുഴിയിട്ട അദ്ദേഹം ഒരു മത്സ്യക്കൂട്ടത്തിന് നടുവിലായിരുന്നു. പെട്ടെന്ന് ചുറ്റും ഇരുട്ട് പരക്കുന്നതുപോലെ തോന്നി. വൈകാതെ താന്‍ ഏതോ കൂട്ടില്‍ അകപ്പെട്ടതു പോലെ തോന്നി . ഒരു നിമിഷം സ്രാവോ മറ്റോ തന്നെ വിഴുങ്ങിയെന്നും അദ്ദേഹത്തിന് തോന്നി . എന്നാല്‍ പല്ലുകളൊന്നും ശരീരത്തില്‍ കൊള്ളാത്തതു കൊണ്ടും എവിടെയും വേദനയെടുക്കാത്തത് കൊണ്ടും ഇനി തിമിംഗലത്തിന്‍റെ വായിലാണോ എന്ന സംശയവും ഉണ്ടായി.

മരണം അടുത്തുവെന്ന തോന്നലുണ്ടായപ്പോള്‍ 12 ഉം 15 ഉം വയസ്സുള്ള മക്കളെ കുറിച്ച്‌ ചിന്തിച്ചു.എന്നാല്‍ അല്‍പ്പനേരം കഴിഞ്ഞപ്പോഴേയ്‌ക്കും ചുറ്റും വെളിച്ചം പരന്നു. വീണ്ടും കടലിലേക്ക് തിരിച്ചെത്തി. അപ്പോഴാണ് അകന്നു പോകുന്ന കൂറ്റന്‍ തിമിംഗലത്തെ കണ്ടത്. സ്വബോധം വീണ്ടെടുക്കാന്‍ വീണ്ടും നിമിഷങ്ങള്‍ വേണ്ടി വന്നു. ഏകദേശം 30 മുതല്‍ 40 സെക്കന്‍ഡ് സമയം വരെ താന്‍ തിമിംഗലത്തിന്‍റെ വായില്‍ അകപ്പെട്ടിരുന്നു എന്നാണ് ഈ ഡൈവറുടെ ഓര്‍മ. ഒരു പക്ഷേ 100 കോടിയില്‍ ഒരാള്‍ക്ക് മാത്രം പറ്റുന്ന അപകടം.

സാധാരണ ഗതിയില്‍ ചെറുമീനുകളെ മാത്രമാണ് തിമിംഗലം ഭക്ഷണമാക്കുക . വായില്‍ നിന്ന് ആമാശയത്തിലേക്കുള്ള കവാടത്തിന്‍റെ വലുപ്പം ഏതാണ്ട് 1 ഇഞ്ച് വ്യാസം മാത്രമാണ്. അതുകൊണ്ട് തന്നെ ചെറു ജീവികളെയല്ലാതെ മറ്റൊന്നും ഇവയുടെ വായിലൂടെ അകത്തേക്ക് പോകില്ല.

പക്ഷെ സ്‌പേം തിമിംഗലങ്ങള്‍ക്ക് എന്തും തിന്നാന്‍ കഴിയും . അങ്ങനെയാണ് അവയുടെ ശരീരഘടനയും ആമാശയങ്ങളും. നാല് വലിയ വ്യത്യസ്ത ആമാശയങ്ങളാണ് സ്‌പേം തിമിംഗലങ്ങള്‍ക്ക് ഉള്ളത്.

prp

Leave a Reply

*