സംസ്ഥാനത്തെ വാ​ഹ​ന പ​രി​ശോ​ധ​ന നി​ര്‍​ത്തി​വ​യ്ക്ക​ണം: പോലീസ് അസോസിയേഷന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രൂ​ക്ഷ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഒ​ഴി​കെ വാ​ഹ​ന പ​രി​ശോ​ധ​ന നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു നി​വേ​ദ​നം ന​ല്‍​കി.പോ​ലീ​സു​കാ​രി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തിരൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ദ​ല്‍ ക്ര​മീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. 1500- ഓ​ളം പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ണ്ടാ​യി.

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പ​രാ​തി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കാ​ന്‍ കൂ​ടു​ത​ല്‍ ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണം. അ​​വ​ശ്യഘ​ട്ട​ങ്ങ​ളി​ല്‍ ഒ​ഴി​കെ നേ​രി​ട്ടു പ​രാ​തി ന​ല്‍​കു​ന്ന സം​വി​ധാ​നം ഒ​ഴി​വാ​ക്ക​ണം. ഗ​ര്‍​ഭി​ണി​ക​ളെ​യും ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​രെയും ഡ്യൂ​ട്ടി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

prp

Leave a Reply

*