കേരള കോണ്‍ഗ്രസ്സില്‍ വീണ്ടും പിളര്‍പ്പ്…

കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ പാര്‍ട്ടി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.സി. ജോസഫ്, സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആന്‍റണി രാജു എന്നിവര്‍ മാണി സഖ്യം വിട്ടു. ഇതോടൊപ്പം കേരള ഫീല്‍ഡ് ചെയര്‍മാന്‍ സ്ഥാനവും ഫ്രാന്‍സിസ് ജോര്‍ജ്ജ് രാജിവെച്ചൊഴിഞ്ഞു.

 

പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യ രീതികളെ ആകെ തകിടം മറിക്കുന്ന “മക്കള്‍ രാഷ്ട്രീയം” രൂപപ്പെട്ടിരിക്കുന്നതിനെ ചൊല്ലി ഏറെ കാലമായി കേരള കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുവന്നിരുന്ന എതിര്‍പ്പുകളും, ബാര്‍ കോഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് ഫ്രാന്‍സിസ് ഗ്രൂപ്പിനെ പാര്‍ട്ടി വിടുന്ന തീരുമാനത്തിലേയ്ക്ക് നയിച്ചത്.

PicMonkey Collage

കേരളത്തിന്‍റെ സമഗ്ര വികസനം ഉറപ്പ് വരുത്തുക, കര്‍ഷക ജനതയുടെ താല്‍പര്യം സംരക്ഷിക്കുക, കാര്‍ഷികമേഖലയുടെ സുരക്ഷിതത്ത്വം ഉറപ്പ് വരുത്തുക തുടങ്ങിയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്ത്വം പരാജയപ്പെട്ടു എന്നും പാര്‍ട്ടി വിടുന്നവര്‍ ആരോപിച്ചു.

മന്ത്രി കെ. എം മാണിയുടെ കൂടെ ആറുവര്‍ഷം പിന്നിട്ടതിനുശേഷമാണ് ഈ പടിയിറക്കം.  കേരള കോണ്‍ഗ്രസ്സിന്‍റെ പ്രഖ്യാപിതമൂല്യങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട് സംസ്ഥാനത്തിന്‍റെ ഉത്തമതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കര്‍ഷകക്ഷേമത്തില്‍ ഉറച്ച് നിന്നുകൊണ്ട് അഴിമതി രഹിതമായ ഒരു സമൂഹ സൃഷ്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുവാനും കേരള കോണ്‍ഗ്രസ്(ജെ) പുനരുജ്ജീവിപ്പിക്കുവാനും തീരുമാനമെടുത്തതായി ഡോ. കെ.സി. ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആന്‍റണി രാജു എന്നിവര്‍ അറിയിച്ചു.

prp

Related posts

Leave a Reply

*