സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു.

പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ രാജേഷ് പിള്ള സിനിമാ പ്രേമികളുടെ ഹൃദയങ്ങളില്‍ ഇനി ഓര്‍മ്മ മാത്രം. ഇന്ന് രാവിലെ 11.40 ന് കൊച്ചിയിലെ പി.വി.എസ്. ഹോസ്പിറ്റലില്‍ വച്ചായിരുന്നു ഈ യുവ സംവിധായകന്റെ അന്ത്യം. 41 വയസ്സായിരുന്നു. മേഘ രാജേഷാണ് സഹധര്‍മ്മിണി.

കഴിഞ്ഞ കുറെ നാളുകളായി കരള്‍ രോഗ ചികിത്സയ്ക്കു വിധേയനായിരുന്നെങ്കിലും താന്‍ സ്‌നേഹിക്കുന്ന സിനിമക്കു മുന്നില്‍ രാജേഷ് പിള്ളയെന്ന, മലയാളസിനിമയുടെ ഗതി മാറ്റി മറിച്ച ‘ട്രാഫിക്ക്’് എന്ന സിനിമയുടെ കാരണക്കാരനായ, ഈ സംവിധായകന്‍ തന്റെ രോഗത്തെ മറക്കാന്‍ വിടുകയായിരുന്നു വേണം പറയാന്‍.

rajesh pillai copy 2രോഗക്കിടക്കയിലും അദ്ദേഹത്തിന്‍റെ ഹൃദയം തുടിച്ചത് തന്റെ പുതിയ ചിത്രമായ ‘വേട്ട’യുടെ റിലീസിംഗ് ജോലികളിലായിരുന്നു. ഇന്നലെ പക്ഷേ ‘വേട്ട’ റിലീസ് ചെയ്‌തെങ്കിലും ആ സിനിമയുടെ വിജയാഘോഷങ്ങള്‍ക്ക് വിധി ഈ നല്ല സിനമാക്കാരനെ അനുവദിച്ചില്ല.

trfficകേവലം പത്തു വര്‍ഷക്കാലം മാത്രമാണ് സിനിമാലോകത്ത് പ്രവര്‍ത്തിച്ചുള്ളുവെങ്കിലും സിനിമാ ലോകവും സിനിമാ പ്രേമികളും ഒരിക്കലും മറക്കാത്ത അടയാളങ്ങള്‍ വീഴ്ത്തിയാണ് ഈ യുവ സംവിധായകന്‍ കടന്നു പോയത്. 2005-ല്‍ ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന സിനിമയുടെ സംവിധാനവുമായിട്ടായിരുന്നു രംഗപ്രവേശം. പക്ഷേ ആ സിനിമ പരാജയപ്പെട്ടു. ആ പരാജയത്തിന്റെ നിരാശയില്‍ സിനിമാലോകം ഉപേക്ഷിച്ചു പോവുകയല്ല രാജേഷ് പിള്ള ചെയ്തത്. പകരം, അടുത്ത ആറു വര്‍ഷക്കാലം സിനിമയെന്ന തന്റെ സ്വപ്നത്തിനു മേലെ നിശ്ശബ്ദനായി അടയിരിക്കുകയായിരുന്നു. ആ സമാധിയില്‍ നിന്നുണര്‍ന്നത് മലയാളസിനിമയുടെ ഗതി മാറ്റിയ ‘ട്രാഫിക്ക്’ എന്ന ചിത്രവുമായിട്ടായിരുന്നു. ആ ചിത്രവും അതിന്റെ വിജയവും കണ്ട് മലയാള സിനിമാലോകം അക്ഷരാര്‍ത്ഥത്തില്‍ അമ്പരക്കുക തന്നെ ചെയ്തു.

rajesh pillai copyമലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ സിനിമകളിലേക്കുള്ള വാതായനം തുറന്നതും രാജേഷ് പിള്ളയും ‘ട്രാഫിക്കു’ം ചേര്‍ന്നായിരുന്നുവെന്നും നിസ്സംശയം പറയാം. നിരവധി പുരസ്‌കാരങ്ങളും ‘ട്രാഫിക്കി’നെ തേടിയെത്തി. നല്ല സംവിധായകനുള്ള നാന ഫിലിം അവാര്‍ഡ്, ജയ്ഹിന്ദ് ഫിലിം അവാര്‍ഡ്, അമൃത ഫിലിം അവാര്‍ഡ്, മാതൃഭൂമി ഫിലിം അവാര്‍ഡ്, റിപ്പോര്‍ട്ടര്‍ ടി.വി. അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്.
അതിനു ശേഷം 2015-ല്‍ സംവിധാനം ചെയ്ത ‘മിലി’ മറ്റൊരു ചരിത്രമെഴുതി. ‘ട്രാഫിക്ക്’ എന്ന സിനിമയില്‍ നിന്നും തികച്ചും വിഭിന്നമായ പ്രമേയവും അവതരണവുമായിരുന്നു ‘മിലി’യുടേത്. നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ അമലാ പോളായിരുന്നു നായിക.

vettaiകുഞ്ചാക്കോ ബോബനെയും മഞ്ജു വാര്യരെയും പ്രധാനവേഷങ്ങളില്‍ അഭിനയിപ്പിച്ച ‘വേട്ട’യും റിലീസ് ദിനത്തില്‍ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ആ സന്തോഷം പക്ഷേ അനുഭവിക്കാന്‍ ഈ പ്രിയ സംവിധായകനായില്ല.
മലയാളം കണ്ട ഉന്നതനായ ചലച്ചിത്രകാരന്‍ ഭരതന്റെ അസ്സോസിയേറ്റായിരുന്ന രാജേഷ് പിള്ളയെന്ന ഈ ചെറുപ്പക്കാരന്‍ തന്റെ ഗുരുവിന്റെ പ്രതിഭക്കൊപ്പം എത്താനുള്ള ട്രാഫിക്കിലായിരുന്നു. ആ യാത്ര പക്ഷേ, പാതിവഴിയില്‍ അവസാനിപ്പിച്ച്, മലയാളികളുടെ ഹൃദയത്തിലേക്കു മടങ്ങുകയാണ് രാജേഷ് പിള്ള.
പ്രിയ സംവിധായകന് സിനിമാപത്രത്തിന്റെ യാത്രാ മൊഴി.

By: തങ്കച്ചന്‍ മരിയാപുരം

content courtesy: http://cinemapathram.com/
prp

Leave a Reply

*