കുട്ടികളുടെ വിദ്യാഭ്യാസം കുട്ടിക്കളിയല്ല….

ഒരു കുട്ടിയുടെ ആദ്യത്തെ  അദ്ധ്യാപകര്‍ സ്വന്തം മാതാപിതാക്കള്‍ തന്നെയാണ്. മക്കളുടെ കുട്ടിത്തത്തെ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതും സ്നേഹിക്കുന്നതും മാതാപിതാക്കളും ഗ്രാന്‍ഡ്‌ പാരെന്‍റ്സുമാണ്. ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും വര്‍ണ്ണാഭവുമായ ഈ കാലഘട്ടത്തില്‍ തന്നെയാണ് നാം ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്നതും. കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും കാഴ്ചപ്പാടിലും 6 വയസ്സ് വരെയുള്ള പ്രായം വളരെ പ്രധാനപ്പെട്ടതാണല്ലോ?

Kids-Activities

എന്നാല്‍ ഇന്ന് പല മാതാപിതാക്കളും കുട്ടികളുടെ പ്രീ കെജി, കെജി ക്ലാസുകളിലെ വിദ്യാഭ്യാസത്തിന് സ്കൂളുകള്‍ തിരഞ്ഞെടുക്കുന്നതില്‍ വലിയ ശ്രദ്ധ നല്‍കുന്നതായി കാണുന്നില്ല. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും പല ബ്രാന്‍ഡില്‍ ഉള്ള പ്രീ സ്കൂളുകള്‍ ഇന്ന് മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്നു. ഇവയില്‍ പലതും ഒരു ബിസിനസ്സ് ഫ്രാഞ്ചൈസിയായി കൊണ്ടുനടക്കുന്നവയാണ്. ഇത്തരം സ്കൂളുകളില്‍ പലതും early childhood training ലഭിച്ചവരായിരിക്കില്ല അധ്യാപകരായി എത്തുന്നത്. കൂടാതെ പരിചയസമ്പന്നയായ ഒരു പ്രിന്‍സിപ്പാളും ഉണ്ടാവണമെന്നില്ല.

ഇത്തരം സ്കൂളുകളില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് CBSE പോലെയുള്ള സിലബസിലേയ്ക്ക് ഒന്നാം ക്ലാസില്‍ പ്രവേശനം നേടുമ്പോള്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത് ശ്രദ്ധയില്‍പെട്ടതുകൊണ്ടാണ് ഗാര്‍ഡിയന്‍ പബ്ലിക്ക് സ്കൂള്‍ പ്രീ കെജി കൂടി തങ്ങളുടെ കിന്‍റര്‍ ഗാര്‍ട്ടനില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്.

play school

 

വളരെ പരിചയ സമ്പന്നരും യോഗ്യതയുമുള്ള ഒരു പ്രിന്‍സിപ്പാളിന്‍റെ മേല്‍നോട്ടത്തിലാണ് ഗാര്‍ഡിയന്‍ പ്രീ സ്കൂളിന്‍റെ പ്രവര്‍ത്തനം. പ്രീ കെജി, കെജി വിദ്യാര്‍ഥികളെ പഠിപ്പിക്കുവാന്‍ പ്രത്യേക പരിശീലനവും പരിചയവുമുള്ള അദ്ധ്യാപികമാരാണ് ഇവിടെ സേവനം ചെയ്യുന്നത്. കൂടാതെ ഇവിടുത്തെ നോണ്‍- ടീച്ചിംഗ് സ്റ്റാഫുകളും കുട്ടികളോട് ഇടപെടുന്നതിനായി വിദഗ്ധമായ പരിശീലനം നേടിയിട്ടുള്ളതും പരിചയസംബന്നരുമാണ്.  സാധാരണ വിദ്യാഭ്യാസ രീതിയില്‍ നിന്നും വ്യത്യസ്തമായി പാട്ടുകളിലൂടെയും, കളികളിലൂടെയും, കഥകളിലൂടെയും കുട്ടികളെ, അവര്‍ അറിയാതെ തന്നെ പഠിപ്പിക്കുന്ന രീതിയാണ് ഗാര്‍ഡിയന്‍ പബ്ലിക്ക് സ്കൂളിലെ പ്രീ കെജിയില്‍ അവലംബിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് എന്നും ക്ലാസ്സില്‍ മുടങ്ങാതെ എത്തുവാനും പുതിയ പുതിയ കാര്യങ്ങള്‍ അറിയുവാനും ആവേശവും ആഗ്രഹവും ഒരുപോലെ ഉണ്ടാകുമെന്നുള്ളതാണ് ഇവിടുത്തെ പഠനരീതിയുടെ മറ്റൊരു സവിശേഷത.

പരിചയസമ്പന്നരായ ആയമാരുള്‍പ്പെടെ സ്ക്കൂള്‍ ബസ്സ് സേവനം, സുരക്ഷിതമായ സ്കൂള്‍ കാമ്പസ്, പ്ലേ ഗ്രൗണ്ട്, വിവേകവും ബുദ്ധിയും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന വിവിധ തരം കളിപ്പാട്ടങ്ങള്‍, കുട്ടികളുടെ സ്വതസിദ്ധമായ കഴിവുകളെ തിരിച്ചറിഞ്ഞ് അതിനായി വേണ്ട പരിശീലനങ്ങള്‍ നല്‍കല്‍, എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസില്‍ എല്ലാ കുട്ടികളെയും ഒരുപോലെ പങ്കെടുപ്പിക്കല്‍, തുടങ്ങിയവയിലൂടെ കുട്ടികളുടെ ബൌദ്ധീകവും, കായികാപരവുമായ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം ഒരു സാമൂഹിക പ്രതിബദ്ധതയുള്ള പൌരനായി മാറ്റുന്നതിനുള്ള അടിത്തറ രൂപപ്പെടുത്തുന്നതിനും ഗാര്‍ഡിയന്‍ പബ്ലിക്ക് സ്കൂള്‍ എന്നും ശ്രദ്ധ പുലര്‍ത്തുന്നു.

boy paintingഗാര്‍ഡിയന്‍ പ്രീ- സ്കൂളില്‍ അഡ്മിഷന്‍ നേടുന്നവര്‍ക്ക് ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് മുതല്‍ മറ്റൊരു സ്കൂളില്‍ അഡ്മിഷന്‍ നേടെണ്ടാതായി വരുന്നില്ല എന്നതും എടുത്ത് പറയത്തക്ക ഒരു മേന്മയാണ്.

ഒരു കുട്ടിയുടെ മൂന്നു വയസ്സ് വരെയുള്ള പ്രായത്തില്‍ തന്‍റെ അച്ഛനും അമ്മയും ഗ്രാന്‍ഡ്‌ പാരെന്‍റ്സും പകര്‍ന്നു നല്‍കുന്ന അറിവുകളാണ് അവരുടെ വ്യക്തിജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകം. മൂന്ന് വയസ്സ് മുതല്‍ ആറു വയസ്സ് വരെയുള്ള രണ്ടാം ഘട്ടത്തില്‍ അദ്ധ്യാപകരും സ്കൂളിലെ ചുറ്റുപാടുകളും കുടിയുടെ സമഗ്ര വികസനത്തിന് നിര്‍ണ്ണായ സ്വാധീനം ചെലുത്തുന്നു എന്ന് ആധുനിക മനശാസ്ത്രവും വിദ്യാഭ്യാസ വിചക്ഷണന്മാരും നമ്മെ പഠിപ്പിക്കുന്നു.

നമ്മുടെ കുട്ടിയുടെ ഉജ്ജ്വല ഭാവിക്കായി വിദഗ്ധവും സുരക്ഷിതവുമായ കൈകളില്‍ തന്നെ അവരെ ഏല്‍പ്പിക്കേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. നിങ്ങളുടെ കുട്ടികള്‍ അവരുടെ കുട്ടിത്തത്തിന് മങ്ങലേല്‍ക്കാതെ സുന്ദരമായ നിമിഷങ്ങളിലൂടെ കളിച്ചു രസിച്ചു പഠിക്കട്ടെ. പാലക്കാട് ടൌണിലുള്ള ഗാര്‍ഡിയന്‍ പബ്ലിക്ക് സ്കൂളിന്‍റെ മറ്റു സൗകര്യങ്ങളെക്കുറിച്ചും അഡ്മിഷനെക്കുറിച്ചും കൂടുതലറിയുവാന്‍ ബന്ധപ്പെടാം: 9388282930.

Contact School

[contact-form-7 404 "Not Found"] prp

Related posts

Leave a Reply

*