പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ രാജേഷ് പിള്ള സിനിമാ പ്രേമികളുടെ ഹൃദയങ്ങളില്‍ ഇനി ഓര്‍മ്മ മാത്രം. ഇന്ന് രാവിലെ 11.40 ന് കൊച്ചിയിലെ പി.വി.എസ്. ഹോസ്പിറ്റലില്‍ വച്ചായിരുന്നു ഈ യുവ സംവിധായകന്റെ അന്ത്യം. 41 വയസ്സായിരുന്നു. മേഘ രാജേഷാണ് സഹധര്‍മ്മിണി. കഴിഞ്ഞ കുറെ നാളുകളായി കരള്‍ രോഗ ചികിത്സയ്ക്കു വിധേയനായിരുന്നെങ്കിലും താന്‍ സ്‌നേഹിക്കുന്ന സിനിമക്കു മുന്നില്‍ രാജേഷ് പിള്ളയെന്ന, മലയാളസിനിമയുടെ ഗതി മാറ്റി മറിച്ച ‘ട്രാഫിക്ക്’് എന്ന സിനിമയുടെ കാരണക്കാരനായ, ഈ സംവിധായകന്‍ തന്റെ രോഗത്തെ മറക്കാന്‍ […]

