സ്ത്രീ സൗഹൃദ ബജറ്റുമായി പിണറായി സര്‍ക്കാര്‍; 2018 അയക്കൂട്ട വര്‍ഷമായി ആചരിക്കും

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് സ്ത്രീ സൗഹൃദ ബജറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സ്ത്രീ സുരക്ഷ പദ്ധതികള്‍ക്കായി 1267 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.

 

സ്ത്രീ സുരക്ഷക്ക് മാത്രം 50 കോടി മാറ്റി വയ്ക്കും. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകളുടെ ക്ഷേമത്തിനായി 3 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. വിവാഹ സഹായം 10,000 രൂപയില്‍ നിന്നും 40,000 രൂപയായി ഉയര്‍ത്തി. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 2000 രൂപയായി ഉയര്‍ത്തി. കുടുംബശ്രീക്കുള്ള ധനസഹായം 200 കോടിയാക്കി. 2018-19 സംസ്ഥാനത്തു അയക്കൂട്ട വര്‍ഷമായി ആചരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

 

സിനിമാ മേഖലയില്‍നിന്നടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങളെയും പിന്തുണയ്ക്കുന്നുവെന്ന് തോമസ് ഐസക്ക് സഭയില്‍ പറഞ്ഞു. സ്ത്രീ സൗഹൃദ ഗ്രാമത്തിനായി പത്ത് കോടിയും അഭയ കേന്ദ്രത്തിനായി 20 കോടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .

prp

Related posts

Leave a Reply

*