കെ-റെയിലിന് വകതിരിവുള്ള ആരും വായ്പ കൊടുക്കില്ല: ഇ. ശ്രീധരന്‍

തിരുവനന്തപുരം: കെ- റെയിലിനെതിരെ നിലപാട് ആവര്‍ത്തിച്ച്‌ ഇ ശ്രീധരന്‍. വകതിരിവുള്ള ആരും കെ- റെയിലിന് വായ്പ കൊടുക്കില്ലെന്ന് ഈ ശ്രീധരന്‍ പറഞ്ഞു.

നിലവിലെ ഡിപിആര്‍ പ്രകാരം കെ- റെയിലിന് റെയില്‍വേയുടെ അനുമതി ലഭിക്കില്ല. പുതിയ ഡിപിആറിന് 3 വര്‍ഷം വേണ്ടിവരും. കേരളത്തിലെ ട്രാക്കില്‍ ഹൈ സ്പീഡ് ട്രെയിന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈസ്പീഡ് റെയില്‍ സര്‍വീസില്‍ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യാന്‍ അനുവദിക്കാനാകില്ല.ഹൈ സ്പീഡ് ട്രെയിന്‍ നിലത്തു കൂടി ഓടുന്ന രീതി മറ്റെങ്ങുമില്ലന്നും അദ്ദേഹം ആരോപിച്ചു.

prp

Leave a Reply

*