ലെസ്ബിയന്‍ കാമുകിയെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയെന്ന് പരാതി നല്‍കിയ ആദില നസ്രിന്‍റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്നെ മര്‍ദ്ദിച്ചെന്ന ആദിലയുടെ പരാതിയിലാണ് നടപടി. പിതാവ് മുപ്പതടം സ്വദേശി മുഹമ്മദാലിയെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ആദില പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ആദില കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ അനുമതി നല്‍കി. ബന്ധുക്കള്‍ കൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിയോടൊപ്പം വിട്ടയച്ചു.
ആലുവ സ്വദേശിയായ ആദില നസ്രീന്‍ സൗദി അറേബ്യയിലെ സ്കൂളില്‍ പഠിക്കുമ്ബോഴാണ് താമരശ്ശേരി സ്വദേശിയുമായി പ്രണയത്തിലാകുന്നത്. ഇവരുടെ പ്രണയബന്ധത്തെക്കുറിച്ച് വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ അവര്‍ എതിര്‍ത്തു. കേരളത്തില്‍ എത്തിയ ശേഷവും പ്രണയം തുടര്‍ന്നു. പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയും കോഴിക്കോട്ടെ ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുകയും ചെയ്തു. ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബഹളമുണ്ടാക്കിയതോടെയാണ് പൊലീസ് ഇടപെട്ടത്. പിന്നീട് ആദിലയുടെ മാതാപിതാക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നാണ് ഫാത്തിമ നൂറയെ ബന്ധുക്കള്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയത്.

