വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടും? നിര്‍ണായക നീക്കവുമായി പൊലീസ്, ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്തു

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം.

ഇതിന്റെ ഭാഗമായി വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സമീപ കാലത്ത് വിജയ് ബാബുവിന്റെ ബിസിനസുകളില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ ആളെയാണ് പൊലീസ് ചോദ്യം ചെയ്തത് എന്നാണ് സൂചന. നേരത്തെ ഇന്നലെ നാട്ടില്‍ മടങ്ങി എത്തുമെന്ന് വിജയ് ബാബു അറിയിച്ചിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുകയായിരുന്നു.

അതേസമയം നാളെ വിജയ് ബാബു നാട്ടിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റ് എടുത്തതായി വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതില്‍ കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം നാട്ടിലേക്കു മടങ്ങാനാണ് വിജയ് ബാബുവിന്റെ തീരുമാനം.

വിജയ് ബാബു നിരപരാധിയായെന്ന് തെളിഞ്ഞാല്‍ അവാര്‍ഡ് തരുമോ ?കലിപ്പില്‍ ഇന്ദ്രന്‍സ് | #Kerala | OneIndia

1

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം വിജയ് ബാബു കീഴടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ വെച്ചു തന്നെ വിജയ് ബാബുവിനെ പിടികൂടാനുള്ള നീക്കത്തിലായിരുന്നു പൊലീസ്. ഇതൊഴിവാക്കാനാണ് വിജയ് ബാബു തിങ്കളാഴ്ചത്തെ യാത്ര ഒഴിവാക്കിയത്.

2

അതേസമയം വിജയ് ബാബുവിന് വിദേശത്തേക്ക് രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു നടന്‍ കൊച്ചിയില്‍നിന്ന് എത്തിച്ചു നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയെ പിന്തിരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ വിജയ് ബാബുവിനെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. നിയമത്തിന്റെ കണ്ണില്‍ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തെ പരാതിക്കാരിയും എതിര്‍ത്തിട്ടുണ്ട്.

3

ഏപ്രില്‍ 22 നാണ് പുതുമു ഖനടി വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച്‌ രംഗത്തെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഏപ്രില്‍ 24 ന് തന്നെ വിജയ് ബാബു രാജ്യം വിടുകയായിരുന്നു. ആദ്യം ഗോവയിലേക്ക് രക്ഷപ്പെട്ട വിജയ് ബാബു അവിടെ നിന്ന് ബെംഗളൂരു വഴി ദുബായിലേക്ക് കടന്നു കളയുകയായിരുന്നു. മാര്‍ച്ച്‌ 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റില്‍ വെച്ചും മാര്‍ച്ച്‌ 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചു എന്നാണ് നടി പരാതിയില്‍ പറയുന്നത്.

4

നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ ഹോട്ടലുകളിലെ സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ നടിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളെല്ലാം വിജയ് ബാബു നിഷേധിച്ചിട്ടുണ്ട്. ഇതിനിടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി നടിയുടെ പേര് വെളിപ്പെടുത്തുകയും നടിയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. കൂടാതെ ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജിയില്‍ നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നു എന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നുമാണ് വിജയ് ബാബു അറിയിച്ചിട്ടുള്ളത്.

5

ഇതോടൊപ്പം നടിയുമായുളള വാട്സാപ് ചാറ്റുകളുടെ പകര്‍പ്പുകളും മറ്റും വിജയ് ബാബു കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും വിജയ് ബാബു പറയുന്നു. ഇതും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ സിനിമയിലേക്ക് മറ്റൊരു നടിയെ നിശ്ചയിച്ചതാണ് പരാതിക്കാരിയെ പ്രകോപിപ്പിച്ചതെന്നും ഈ നടിയെ പരാതിക്കാരി ഭീഷണിപ്പെടുത്തിയിരുന്നു എന്നുമാണ് വിജയ് ബാബു ഉപഹര്‍ജിയില്‍ പറയുന്നത്.

prp

Leave a Reply

*