മാനന്തവാടി: ജീവനക്കാരെ നിരന്തരം ഭീഷണിപ്പെടുത്തിയ സംഭവങ്ങളെ തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതിയെ ജയില്‍ മാറ്റി. ഒന്നാംപ്രതി റോജി അഗസ്റ്റിനെയാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മാനന്തവാടി ജില്ല ജയിലില്‍ നിന്നു ചൊവ്വാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. കോവിഡ് ക്വാറന്റീനുശേഷം ഒറ്റ സെല്ലില്‍ പാര്‍പ്പിക്കും. മാനന്തവാടി ജയിലില്‍ ഇയാള്‍ നിരന്തരം ജയില്‍ നിയമം ലംഘിച്ചതോടെയാണ് മാറ്റിയത്. എന്നാല്‍ കോടതി നിര്‍ദേശപ്രകാരം, രോഗിയായ ഇയാള്‍ക്ക് നിരന്തരം ഡോക്ടറുടെ സേവനം ആവശ്യമായതിനാലാണ് ജയില്‍ മാറ്റിയതെന്നാണ് മാനന്തവാടി ജില്ല ജയില്‍ സൂപ്രണ്ടിെന്റ വിശദീകരണം. ആേന്റാ അഗസ്റ്റിന് മാനന്തവാടി ജയിലില്‍ തന്നെ തുടരും. അതേസമയം, മറ്റൊരു സഹോദരനായ ജോസുകുട്ടി അഗസ്റ്റിന് കഴിഞ്ഞദിവസം ജലിയിലില്നിന്ന് പുറത്തിറങ്ങി. ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി ജില്ല കോടതിയെ സമീപിച്ചതോടെയാണ് ജാമ്യം അനുവദിച്ചത്.
Dailyhunt