ജീ​വ​ന​ക്കാര്‍ക്ക് നി​ര​ന്ത​രം ഭീ​ഷ​ണി; മുട്ടില്‍ മരംമുറിക്കേസ് പ്രതിയെ ജയില്‍ മാറ്റി

മാ​ന​ന്ത​വാ​ടി: ജീ​വ​ന​ക്കാ​രെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്ന് മു​ട്ടി​ല്‍ മ​രം​മു​റി കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ ജ​യി​ല്‍ മാ​റ്റി. ഒ​ന്നാം​പ്ര​തി റോ​ജി അ​ഗ​സ്​​റ്റി​നെ​യാ​ണ് റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മാ​ന​ന്ത​വാ​ടി ജി​ല്ല ജ​യി​ലി​ല്‍ നി​ന്നു ചൊ​വ്വാ​ഴ്ച ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. കോ​വി​ഡ് ക്വാ​റ​ന്‍​റീ​നു​ശേ​ഷം ഒ​റ്റ സെ​ല്ലി​ല്‍ പാ​ര്‍​പ്പി​ക്കും. മാ​ന​ന്ത​വാ​ടി ജ​യി​ലി​ല്‍ ഇ​യാ​ള്‍ നി​ര​ന്ത​രം ജ​യി​ല്‍ നി​യ​മം ലം​ഘി​ച്ച​തോ​ടെ​യാ​ണ് മാ​റ്റി​യ​ത്. എ​ന്നാ​ല്‍ കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം, രോ​ഗി​യാ​യ ഇ​യാ​ള്‍​ക്ക് നി​ര​ന്ത​രം ഡോ​ക്ട​റു​ടെ സേ​വ​നം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് ജ​യി​ല്‍ മാ​റ്റി​യ​തെ​ന്നാ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ല ജ​യി​ല്‍ സൂ​പ്ര​ണ്ടിെന്‍റ വി​ശ​ദീ​ക​ര​ണം. ആ​േ​ന്‍​റാ അ​ഗ​സ്​​റ്റി​ന്‍ മാ​ന​ന്ത​വാ​ടി ജ​യി​ലി​ല്‍ ത​ന്നെ തു​ട​രും. അ​തേ​സ​മ​യം, മ​റ്റൊ​രു സ​ഹോ​ദ​ര​നാ​യ ജോ​സു​കു​ട്ടി അ​ഗ​സ്​​റ്റി​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ജ​ലി​യി​ലി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി. ഭാ​ര്യ​യു​ടെ അ​സു​ഖം ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ല കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
Dailyhunt

prp

Leave a Reply

*