സ്വ​ര്‍​ണ​വ്യാ​പാ​രി​യു​ടെ 65ലക്ഷം മോഷ്​ടിച്ച സംഭവം; തെളിവെടുപ്പില്‍ 5.7ലക്ഷവും സ്വര്‍ണവും കണ്ടെടുത്തു

കാ​സ​ര്‍​കോ​ട്​: ദേ​ശീ​യ​പാ​ത​യി​ല്‍ സ്വ​ര്‍​ണ​വ്യാ​പാ​രി​യു​ടെ കാ​റും ഡ്രൈ​വ​റെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി 65 ല​ക്ഷം രൂ​പ മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ കൈ​യി​ല്‍​നി​ന്ന്​ 5.7 ല​ക്ഷ​വും ഒ​മ്ബ​തു​ പ​വ​നും ക​ണ്ടെ​ടു​ത്തു. പ്ര​തി വ​യ​നാ​ട്​ പ​ന​മ​രം ന​ട​വ​യ​ല്‍ കാ​യ​ക്കു​ന്ന് അ​ഖി​ല്‍ ടോ​മി​യു​ടെ (24) വീ​ട്ടി​ല്‍ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ്​ പ​ണ​വും സ്വ​ര്‍​ണ​വും ക​ണ്ടെ​ടു​ത്ത​ത്. കേ​സ​ന്വേ​ഷി​ക്കു​ന്ന കാ​സ​ര്‍​കോ​ട്​ സി.​ഐ പി. ​അ​ജി​ത്​​കു​മാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. തെ​ളി​വെ​ടു​പ്പി​ല്‍ 70,000 രൂ​പ​യു​ടെ ഫോ​ണ്‍, വ്യാ​ജ​ന​മ്ബ​ര്‍ പ്ലേ​റ്റു​ക​ള്‍, മോ​ഡം എ​ന്നി​വ​യും പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന്​ ര​ണ്ടു​ ല​ക്ഷം, ര​ണ്ടു​ സു​ഹൃ​ത്തു​ക്ക​ളെ ഏ​ല്‍​പി​ച്ച 1.2ല​ക്ഷം, ര​ണ്ട​ര ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ്​ പ​ണം ക​ണ്ടെ​ടു​ത്ത​ത്.

ക​വ​ര്‍​ച്ച സം​ഘം ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​ജ ന​മ്ബ​ര്‍ പ്ലേ​റ്റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്​ വ​യ​നാ​ട്ടി​ല്‍ നി​ന്നാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ സാ​ക്ഷി​യാ​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.കാ​സ​ര്‍കോ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ മൊ​ഗ്രാ​ല്‍പു​ത്തൂ​രി​ല്‍ സെ​പ്റ്റം​ബ​ര്‍ 22ന് ​ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ​യാ​ണ് മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി​യാ​യ സ്വ​ര്‍​ണ​വ്യാ​പാ​രി​യു​ടെ ഡ്രൈ​വ​ര്‍ രാ​ഹു​ല്‍ മ​ഹാ​ദേ​വി​​നെ കാ​ര്‍ സ​ഹി​തം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പ​ണം മോ​ഷ്​​ടി​ച്ച ശേ​ഷം വാ​ഹ​ന​വും ഡ്രൈ​വ​റെ​യും പ​യ്യ​ന്നൂ​രി​ന​ടു​ത്ത് കാ​ങ്കോ​ലി​ല്‍ പ്ര​തി​ക​ള്‍ ഉ​പേ​ക്ഷി​ച്ചു. മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി കൈ​ലാ​സി​ന്‍റേ​താ​ണ്​ പ​ണം. കേ​സി​ല്‍ മൂ​ന്നു​പ്ര​തി​ക​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. ന​ഷ്​​ട​പ്പെ​ട്ട 65 ല​ക്ഷ​ത്തി​ല്‍ 30 ല​ക്ഷ​വും ഇ​തി​ന​കം പി​ടി​കൂ​ടി​യ​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. തൃ​ശൂ​ര്‍ കു​ട്ട​നെ​ല്ലൂ​ര്‍ എ​ള​ന്തി​രു​ത്തി ബി​നോ​യ്‌ സി. ​ബേ​ബി, വ​യ​നാ​ട്​ പു​ല്‍​പ​ള്ളി പെ​രി​ക്ക​ല്ലൂ​ര്‍ അ​നു​ഷാ​ജു എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ മ​റ്റു പ്ര​തി​ക​ള്‍. കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​രെ പി​ടി​കി​ട്ടാ​നു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

prp

Leave a Reply

*