ജയിലിലും സ്കൂളിലും കൂട്ടയടി; തമ്മിലടിച്ച്‌ ആംബുലന്‍സ് ഡ്രൈവര്‍മാരും; സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കൂട്ടത്തല്ല്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കൂട്ടത്തല്ല്(clash between peoples). കണ്ണൂര്‍, തിരുവനന്തപുരം, നിലമ്ബൂര്‍ എന്നിവിടങ്ങളിലാണ് അടിയുണ്ടായത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്(clash between peoples).

ഏറ്റുമുട്ടയവരെ ജയില്‍ മാറ്റി. സ്വദേശികളായ ജയേഷ്, അബിന്‍, സുജേഷ് ഏറണാകുളത്തെ ശ്രീജിത്ത്, കണ്ണൂര്‍ സിറ്റിയിലെ അതുല്‍ ജോണ്‍ റൊസാരിയോ എന്നിവരാണ് സംഘര്‍ഷമുണ്ടാക്കിയത്. ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനിനെ സ്പെഷല്‍ സബ് ജയിലിലേക്കും മാറ്റി. കഴിഞ്ഞ ദിവസമായിരുന്നു ഏറ്റുമുട്ടല്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് തമ്മിലടിച്ചത്. ഇന്നലെ രാത്രിയാണ് ക്യാഷ്വാലിറ്റിക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായത്. പരാതി കിട്ടാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് മെഡി. കോളേജ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലമ്ബൂരില്‍ ഓണം ആഘോഷത്തിനിടെ മാനവേദന്‍ ഹെയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് സംഘര്‍ഷമുണ്ടാക്കിയത്. നിലമ്ബൂര്‍ മാനവേദന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുന്നു.

ഇനി മുതല്‍ റോഡുകള്‍ക്കും ആറ് മാസം ‘വാറന്റി’; ഉത്തരവുമായി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: നിര്‍മാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസെടുക്കും. നിര്‍മാണത്തിലെ അപാകതമൂലം റോഡ് പെട്ടന്ന് തകര്‍ന്നാല്‍ കരാറുകാര്‍ക്കും എന്‍ജിനീയര്‍ക്കുമെതിരേയാണ് കേസെടുക്കുക. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് ഇറക്കിയത്. ( pwd engineers will be held responsible road built )

സംസ്ഥാനത്ത് റോഡുകള്‍ തകരുകയും അതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ തകര്‍ന്നാല്‍ ആരും ഉത്തരവാദികളല്ലാത്ത അവസ്ഥ മാറണെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്.

ഉത്തരവ് പ്രകാരം, നിര്‍മാണം പൂര്‍ത്തീകരിച്ച്‌ ആറ് മാസത്തിനകം റോഡ് തകരുകയോ, റോഡില്‍ കുഴികള്‍ രൂപപ്പെടുകയോ ചെയ്താല്‍ കരാറുകാര്‍ക്കെതിരേയും എന്‍ജിനീയര്‍ക്കെതിരേയും വിജിലന്‍സ് കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതാത് കോടതികളില്‍ വിജിലന്‍സ് ഇത് സംബന്ധിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്യും. ഒരു വര്‍ഷത്തിനുള്ളിലാണ് റോഡുകള്‍ തകരുന്നതെങ്കില്‍, അവര്‍ക്കെതിരേ അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. ( pwd engineers will be held responsible road built )

എന്നാല്‍ മറ്റെന്തെങ്കിലും കാരണത്താലോ, പ്രകൃതി ക്ഷോഭത്താലോ റോഡ് തര്‍ന്നാല്‍ ഇത് നിലനില്‍ക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കടുത്ത മഴമൂലമോ പ്രകൃതി ദുരന്തമോ മൂലം റോഡ് തകര്‍ന്നാല്‍ കരാറുകാരോ, എന്‍ജിനീയറോ ഉത്തരാവിദികളായിരിക്കില്ല. ഇക്കാര്യത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക.

കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് ഡ്യൂട്ടിക്കിടെ മര്‍ദ്ദനം

കോതമംഗലം: കെഎസ്‌ആര്‍ടിസി ഡ്രൈവറെ ജോലിയ്ക്കിടയില്‍ മര്‍ദ്ദിച്ചതായി പരാതി. ഓണാഘോഷ പരിപാടികള്‍ക്കുള്ള പിരിവു നല്‍കാന്‍ വൈകിയതിന്റെ പേരില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറെ ജോലിക്കിടെ ആക്രമിച്ചത്. കോതമംഗലം- ചാരുപാറ റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ പിണവൂര്‍ക്കുടിയില്‍ താമസിക്കുന്ന വൈക്കം സ്വദേശി കെ വി അനില്‍ കുമാര്‍ (43) ആണു ചികിത്സ തേടിയത്. ( ksrtc driver assaulted during work )
പാലമറ്റം ചീക്കോടുള്ള ക്ലബിന്റെ ഓണാഘോഷത്തിനു പിരിവ് ആവശ്യപ്പെട്ട് അനിലിനെ ക്ലബ്ബ് ഭാരവാഹികള്‍ സമീപിച്ചിരുന്നു. ശമ്ബളം ലഭിക്കുമ്ബോള്‍ നല്‍കാമെന്ന് അറിയിച്ചത് ക്ലബ്ബ് ഭാരവാഹികള്‍ ആദ്യം സമ്മതിക്കുകയും ചെയ്തു. എന്നാല്‍, പ്രദേശവാസിയായ യുവാവ് ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. അടുത്ത ട്രിപ്പില്‍ ബസ് ചീക്കോട് നിര്‍ത്തിയപ്പോള്‍ തലയ്ക്ക് കല്ലെറിഞ്ഞെന്നാണ് അനില്‍ കുമാര്‍ പരാതിയില്‍ പറയുന്നത്. സീറ്റില്‍ നിന്നു വലിച്ചു താഴെയിട്ടു മര്‍ദ്ദിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്നു മര്‍ദ്ദിച്ചെന്നും അനില്‍ പറയുന്നു. ക്ലബ് ഭാരവാഹികളെത്തിയാണ് അനിലിനെ ആക്രമണത്തില്‍ നിന്നു രക്ഷിച്ചത്.

ഡ്രൈവറെ ആക്രമിക്കുന്നതിനിടയില്‍ ബസ് തനിയെ മുന്നോട്ട് പോയിരുന്നു. കണ്ടക്ടര്‍ ബ്രേക്ക് ചവിട്ടിയെങ്കിലും ബസ് നിന്നില്ല. പരിചയക്കുറവുള്ളതിനാല്‍ കണ്ടക്ടര്‍ക്ക് കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതുവഴി വന്ന കാറിലെ യാത്രക്കാര്‍ ബസില്‍ കയറി ഹാന്‍ഡ് ബ്രേക്ക് വലിച്ചാണ് ബസ് നിര്‍ത്തിയത്. ( ksrtc driver assaulted during work)

ഏലത്തോട്ടത്തിന് പാമ്ബുകള്‍ കാവല്‍ക്കാര്‍

ഇടുക്കി: ഏലത്തോട്ടത്തില്‍ കുരങ്ങിന്റെ ശല്യം കൂടിയതോടെ പാമ്ബിനെ കാവല്‍ നിര്‍ത്തി ജീവനക്കാര്‍. സംഭവം സത്യം തന്നെയാണെന്നു, പക്ഷെ കാവല്‍ നിര്‍ത്തിയത് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബര്‍ പാമ്ബുകളെയാണെന്നു മാത്രം. ഇടുക്കി ഉടുമ്ബന്‍ചോലയിലെ സ്വകാര്യ തോട്ടത്തിലാണ് സംഭവം. തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് കുരങ്ങുകളെ ഓടിക്കാന്‍ വ്യത്യസ്തമായൊരു മാര്‍ഗ്ഗം കണ്ട് പിടിച്ചത്. (snakes to avoid monkey nuisance)

തോട്ടത്തില്‍ എത്തുന്ന കുരങ്ങുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഇവയെ ഓടിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിക്കുകയായിരുന്നു ബിജു. ഈ സമയത്താണ് തോട്ടത്തില്‍ ചത്ത് കിടന്ന പാമ്ബിനെ കണ്ട് കുരങ്ങന്മാര്‍ ഓടുന്നത് ഇയാള്‍ കണ്ടത്. പിന്നീടാണ് പരീക്ഷണത്തിനായി ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബര്‍ പാമ്ബ് വാങ്ങി കുരങ്ങ് വരുന്ന വഴിയില്‍ കെട്ടിവച്ചത്.

സംഭവം വിജയിച്ചതോടെ തോട്ടത്തില്‍ ബിജു കൂടുതല്‍ പാമ്ബുകളെ സ്ഥാപിച്ചു. നിലവില്‍ ഇരുനൂറോളം ചൈനീസ് പാമ്ബുകളാണ് തോട്ടത്തില്‍ ഇടം നേടിയിരിക്കുന്നത്. ചൂണ്ട നൂല് ഉപയോഗിച്ച്‌ മരത്തിലും ഏലച്ചെടികളിലും പാമ്ബുകളെ വച്ചിട്ടുണ്ട്.

തോട്ടത്തില്‍ ജോലിക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ റബ്ബര്‍ പാമ്ബിനെ അടിച്ച്‌ വീഴ്‌ത്തിയ സംഭവും ഉണ്ടായിട്ടുണ്ട്.കൈനിറയെ പാമ്ബുകളുമായി വരുന്ന ബിജു ഇന്ന് പ്രദേശത്തെ ആളുകളുടെ സ്ഥിരം കാഴ്ചയാണ്. ബിജുവിന്റെ ഈ പരീക്ഷണം സമൂഹിക മാദ്ധ്യമങ്ങളിലും നിലവില്‍ വൈറലായി മാറിയിട്ടുണ്ട്. കൂടാതെ കുരങ്ങുകളുടെ ശല്യം അകറ്റാന്‍ മറ്റ് തോട്ട ഉടമകളും ബിജുവിന്റെ മാര്‍ഗ്ഗം തന്നെ സ്വീകരിക്കുകയാണ്

prp

Leave a Reply

*