“ധോണി നാലു ഡോട്ട് ബോള്‍ കളിച്ചാല്‍ പകരം നാലു സിക്സ് അടിക്കാന്‍ പറ്റുന്ന താരം, കോഹ്ലിക്ക് അതിനാകില്ല”

വിരാട് കോഹ്ലിയെ വിമര്‍ശിച്ച്‌ മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫ്. വിരാട് കോഹ്‌ലി ഒരിക്കലും ഒരു നല്ല ടി20 കളിക്കാരനല്ല എന്ന് റഷീഫ് ലത്തീഫ് പറഞ്ഞു.

കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് അല്ലെങ്കില്‍ സ്റ്റീവ് സ്മിത്ത് എന്നിവരുമായി എല്ലാവരും കോഹ്ലിയെ താരതമ്യപ്പെടുത്തുന്നു, പക്ഷേ അവരാരും ടി20യില്‍ മാച്ച്‌ വിന്നിംഗ് ഇന്നിങ്സ് കളിക്കുന്നവര്‍‌ അല്ല. മികച്ച ഏകദിന താരം മാത്രമാണ് വിരാട് കോലി. പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

അദ്ദേഹത്തിന് രോഹിത് ശര്‍മ്മയോ സൂര്യകുമാര്‍ യാദവോ ആകാന്‍ കോഹ്ലിക്ക് കഴിയില്ല എന്നും ഒരു യുട്യൂബ് ഷോയില്‍ ലത്തീഫ് പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും കോഹ്ലി ഇതേ ശൈലിയില്‍ ആണ് കളിക്കുന്നത്. എംഎസ് ധോണിയെ പോലെയും അല്ല കോഹ്ലി. 3-4 ഡോട്ട് ബോളുകള്‍ കളിച്ചാല്‍ 3-4 സിക്‌സറുകളും അടിക്കാനാകുന്ന താരമാണ് ധോണി. കോഹ്ലിക്ക് അതിനാകില്ല. 30-35 പന്തുകള്‍ കളിച്ച ശേഷമാണ് വിരാട് കോഹ്‌ലി അടിച്ചു തുടങ്ങുന്നത് തന്നെ. റഷീദ് ലത്തീഫ് വിമര്‍ശിച്ചു

prp

Leave a Reply

*