ഇറോം ശര്‍മിള രാഷ്ട്രീയത്തിലേക്ക്

മണിപ്പൂരിന്‍റെ വീരയായ സമരനായിക ഇറോം ശര്‍മിള (42) പതിനാറു വര്‍ഷമായി തുടര്‍ന്ന്‍ പോന്ന തന്‍റെ നിരാഹാരസമരത്തിന് തിരശ്ശീലയിടാന്‍ തീരുമാനിച്ചു.

ഒന്നരപതിറ്റാണ്ടു നീണ്ട തന്‍റെ നിരാഹരസമരം ആഗസ്റ്റ് ഒന്‍പതിന് അവസാനിപ്പിക്കുമെന്നും വരുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇറോം ശര്‍മിള അറിയിച്ചതായി ദേശീയമാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

irom-sharmila
മണിപ്പൂരില്‍ നിന്ന് സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ അനുവദിച്ചു കൊടുക്കുന്ന വിവാദ സൈനിക നിയമമായ ‘അഫ്‌സ്പ’ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് 2000-ല്‍ ഇറോം ശര്‍മിള നിരാഹാരസമരം ആരംഭിച്ചത്. ഈ നിയമം മണിപ്പൂരിലും കാശ്മീരിലുമാണ് നിലവിലുള്ളത്.
ആരോഗ്യനില തീര്‍ത്തും വഷളയാതിനെ തുടര്‍ന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ട്യൂബിലൂടെ ഭക്ഷണം നല്‍ക്കുകയും ചെയ്തു. അന്നു മുതല്‍ പോലീസ് കസ്റ്റഡിയിലുള്ള ഇറോം ശര്‍മിളയുടെ ജീവന്‍ ട്യൂബിലൂടെ നല്‍കുന്ന ഭക്ഷണം കൊണ്ടാണ് നിലനിര്‍ത്തി വരുന്നത്‌.
prp

Related posts

Leave a Reply

*