ഫ്രാന്‍സിലെ ആക്രമണങ്ങള്‍ ഒടുങ്ങുന്നില്ല: പള്ളി ആക്രമണത്തില്‍ പുരോഹിതന്‍ കൊല്ലപ്പെട്ടു

ഫ്രാന്‍സിനെ കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങള്‍ ഒടുങ്ങുന്നില്ല. വടക്കന്‍ ഫ്രാന്‍സിലെ ഒരു പള്ളിയെ ആക്രമിച്ച ആയുധധാരികള്‍ പുരോഹിതനെ കഴുത്തറുത്ത് കൊന്നു.

റോവനിലെ സെന്‍റ് എറ്റിയാനെ ഡു റോവ്‌റി പള്ളിയിലാണ് ആക്രമണം നടന്നത്. മാരകായുധങ്ങളുമായെത്തിയ രണ്ടുപേര്‍ പള്ളിയില്‍ പ്രാര്‍ത്ഥനാ സമയത്ത് അതിക്രമിച്ച് കടക്കുകയും പുരോഹിതന്‍, കന്യാസ്ത്രീകള്‍, വിശ്വാസികള്‍ അടക്കം ആറുപേരെ ബന്ദികളാക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് 92 വയസ്സുള്ള പുരോഹിതനെ കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണകാരികളായ രണ്ടുപേരെയും പോലീസ് പിന്നീട് വെടിവെച്ചുകൊന്നു. ഗുരുതരമായി പരിക്കേറ്റ ബന്ദികളിലൊരാള്‍ ചികിത്സയിലാണ്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്‍റെ ലക്ഷ്യമെന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്ന് ഫ്രഞ്ച് പോലീസ് വ്യക്തമാക്കി.

normandy-france-hostage
ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ഈ മാസമാദ്യം ഉണ്ടായ ഭീകരാക്രമണത്തിന്‍റെ നടുത്തില്‍ നിന്നും ജനങ്ങള്‍  മാറും മുന്‍പാണ് പുതിയ സംഭവം. സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞു മടങ്ങിയ ജനത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 75ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ആളുകളുടെ ഇടയിലേയ്ക്ക് ഇടയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് അന്ന് ആക്രമണം നടത്തിയത്.
ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പിന്നീട്  ഐഎസ് ഏറ്റെടുത്തിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പാരീസിലുണ്ടായ ആക്രമണങ്ങളിലും ബോംബ് സ്‌ഫോടനങ്ങളിലുമായി 130 പേരാണ് കൊല്ലപ്പെട്ടത്.
prp

Related posts

Leave a Reply

*