ഫ്‌ളോറിഡയില്‍ നിശാക്ലബില്‍ നടന്ന വെടിവെയ്പ്പില്‍ രണ്ട് മരണം

അമേരിക്കയിലുള്ള ഫ്ലോറിഡയിലെ നിശാ ക്ലബിലുണ്ടായ വെടിവെയ്പ്പിനെത്തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഫോര്‍ട്ട് മയേഴ്‌സിലെ ക്ലബ് ബ്ലൂവിലാണ് സംഭവം നടന്നത്.

കൗമാരക്കാരുടെ ആഘോഷപരിപാടി നടക്കുന്നതിനിടെയാണ് വെടിവെയ്പ് നടന്നത്.30 തവണ വെടിയുതിര്‍ത്തതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഭൂരിഭാഗവും 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്‌.
കഴിഞ്ഞമാസം ഓര്‍ലാന്‍ഡോയിലെ ഒരു നിശാക്ലബില്‍ നടന്ന വെടിവെയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു.
prp

Leave a Reply

*