ഫ്‌ളോറിഡയില്‍ നിശാക്ലബില്‍ നടന്ന വെടിവെയ്പ്പില്‍ രണ്ട് മരണം

അമേരിക്കയിലുള്ള ഫ്ലോറിഡയിലെ നിശാ ക്ലബിലുണ്ടായ വെടിവെയ്പ്പിനെത്തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഫോര്‍ട്ട് മയേഴ്‌സിലെ ക്ലബ് ബ്ലൂവിലാണ് സംഭവം നടന്നത്.