കേരള കോൺഗ്രസ് (എം) യുഡിഎഫ് യോഗം ബഹിഷ്കരിച്ചു

കേരള കോൺഗ്രസ് (എം) യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ബഹിഷ്കരിച്ചു. യോഗത്തില്‍ പാർട്ടി ചെയർമാൻ കെ.എം.മാണിയോ മറ്റുപ്രതിനിധികളോ യോഗത്തിനെത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് യോഗത്തിന്

എത്തിച്ചേരുവാന്‍ സാധിക്കാതിരുന്നതെന്നാണ് കെ.എം.മാണി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം, ബാർ കോഴ കേസുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടർന്നാണു മാണി വിട്ടുനിൽക്കുന്നതെന്നാണു സൂചന.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണില്‍ സംസാരിക്കുവാന്‍ പോലും മാണി കൂട്ടാക്കിയില്ല. എന്നാല്‍ ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരുമായി സംസാരിച്ചു.
KM Mani 1
ഇന്ന് മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ പറഞ്ഞുതീർക്കാനായാണ്‌ യോഗം വിളിച്ചുചേര്‍ത്തത്. പ്രതിപക്ഷം എന്ന നിലയിൽ തർക്കങ്ങൾ മാറ്റിവച്ചു യോജിച്ചു നീങ്ങുക എന്ന ലക്ഷയം കൂടി യോഗത്തിനുണ്ടായിരുന്നു.
മാണിയെ ബാർ കോഴക്കേസിൽ  കുടുക്കുകയായിരുന്നുവെന്ന് കേരള കോൺ‌ഗ്രസ് (എം) നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും എന്നാൽ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നതിനാൽ ആരുടെയും പേര് പുറത്തു പറയുന്നില്ലെന്നുമായിരുന്നു മാണിയുടെ പ്രതികരണം. ഇതേത്തുടർന്ന് മുന്നണി വിടണമെന്നുവരെ കേരള കോൺഗ്രസ് യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു.
prp

Related posts

Leave a Reply

*