മണിയന്‍ പിള്ള വധക്കേസ്; ആട് ആന്‍റണിക്ക് ജീവപര്യന്തം.

മണിയന്‍ പിള്ള വധക്കേസില്‍ ആട് ആന്‍റണിക്ക് ജീവപര്യന്തം. കുപ്രസിദ്ധ മോഷ്ടാവ് ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്‍റണി 2012 ജൂണില്‍ കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ള കൊല്ലപ്പെട്ട കേസിലാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് ആന്‍റണിക്ക് ശിക്ഷ വിധിച്ചത്.

koigihi2_20__AA_21_2940376f

വധ ശിക്ഷ നല്‍കേണ്ടെന്നും വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കിയാല്‍ മതിയെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. ആട് ആന്‍റണിയുടേത് മോഷണ മുതലാണെന്നും അതിനാല്‍ തന്നെ ആ പണം തങ്ങള്‍ക്ക് വേണ്ടെന്നും മണിയന്‍ പിള്ളയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ മണിയന്‍ പിള്ളയുടെ കുടുംബത്തിന് നല്‍കണമെന്ന്, പ്രേസിക്യൂഷന്‍റെ വാദം  ശരിവെച്ച് കൊണ്ട്, കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമെ 4.45 ലക്ഷം രൂപ പിഴയായും അടയ്ക്കണം. ഇതില്‍ രണ്ടരലക്ഷം രൂപ മണിയന്‍ പിള്ളയുടെ കുടുംബത്തിനും രണ്ടരലക്ഷം രൂപ പരിക്കേറ്റ ജോയിക്കും കൊടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ജീവപര്യന്തം തടവിന് പുറമെ മറ്റ് വിവിധ വകുപ്പുകളിലായി 15 വര്‍ഷത്തെ തടവും പ്രത്യേകമായി ആട് ആന്‍റണിക്ക് വിധിച്ചു. ഇതോടെ 25 വര്‍ഷം തടവ് ശിക്ഷയാണ് ഇയാള്‍ അനുഭവിക്കേണ്ടി വരിക. അതേ സമയം ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ കോടതിക്കകത്ത് കയറിയാല്‍ തടയുമെന്ന് അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.

prp

Leave a Reply

*