ബംഗ്ലാ സാഹിത്യ ഇതിഹാസം മഹാശ്വേതാ ദേവി അന്തരിച്ചു

ബംഗ്ലാ സാഹിത്യത്തിന്‍റെ ഇതിഹാസമായ മഹാശ്വേത ദേവി (90) വിടവാങ്ങി. കൊല്‍ക്കത്തയിലെ ബെല്‍ വ്യൂ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന്ആരോഗ്യനില മോശമാകുകയിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രാഷ്ട്രം പത്മവിഭൂഷണും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക കൂടിയായ മഹാശ്വേത ദേവിയ്ക്ക് മാഗ്‌സസെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.Mahasweta+Devi+Gangor+Photocall+5th+International+GHzEXJYjEhEl
കഴിഞ്ഞദിവസങ്ങളില്‍ ആരോഗ്യനിലയില്‍ പുരോഗമനമുണ്ടായിരുന്നെങ്കിലും ഞായറാഴ്ച രാത്രിയോടെ നില വീണ്ടും വഷളാവുകയായിരുന്നു. കൂടാതെ രക്തത്തിലെ അണുബാധയും വര്‍ധിച്ചിരുന്നു.
ഹജാര്‍ ചുരാഷിര്‍ മാ, അഗ്നി ഗര്‍ഭ, ആരേണ്യര്‍ അധികാര്‍, ബ്യാധ് ഖണ്ട, ചോട്ടി മുണ്ട, ബാഷി ടുണ്ടു എന്നിവയാണ് പ്രധാന കൃതികള്‍. ദേവിയുടെ അഞ്ച് കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്.
ആദിവാസികളും ദളിതരും നേരിടുന്ന അടിച്ചമര്‍ത്തലുകളും മനുഷ്യവാകാശ പ്രശ്നങ്ങളും തന്‍റെ കൃതികളുടെ പ്രമേയമായി മഹാശ്വേത അവതരിപ്പിച്ചിടുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അധികാരികളില്‍ എത്തിക്കുവാനും അവരുടെ സമരങ്ങളില്‍ പങ്കുചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
prp

Leave a Reply

*