ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം: ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് (65) വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബിഷപ്പ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കോട്ടയം അതിരൂപത അംഗമാണ്.

ബിഷപ്പ് സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍തന്നെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ഗ്വാളിയോര്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ് (എസ്.എ.സി.) സഭാംഗമായ ഡോ. തോമസ് കോട്ടയം കൂടല്ലൂര്‍ സ്വദേശിയാണ്.  1978 ഒക്ടോബര്‍ 21-ന് വൈദികപട്ടം സ്വീകരിച്ചു. ഗുണ്ടൂര്‍, എല്ലൂരു, ഹൈദരാബാദ്, ഇന്‍ഡോര്‍, ജാബുവ, നാഗപുര്‍ രൂപതകളില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2016 ഒക്ടോബര്‍ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്. സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.

prp

Related posts

Leave a Reply

*